വേ​ലി​യ​മ്പം-​ഭൂ​ദാ​നം ഷെ​ഡ്

ഇ​ട​റോ​ഡി​ല്‍ ഇ​റ​ങ്ങി​യ

കാ​ട്ടാ​ന

കാ​ട്ടാ​ന ആ​ക്ര​മ​ണം; സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ൻ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്


പു​ല്‍പ​ള്ളി: കാ​ട്ടാ​ന​യു​ടെ മു​ന്നി​ല്‍പെ​ട്ട സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. വേ​ലി​യ​മ്പം ഇ​ള​വു​ങ്ക​ല്‍ സ​ണ്ണി​യാ​ണ്(57) കാ​ട്ടാ​ന​ക്കു മു​ന്നി​ല്‍പെട്ട​ത്. വേ​ലി​യ​മ്പ​ത്തു​നി​ന്നു ഭൂ​ദാ​നം ഷെ​ഡി​ലേ​ക്കു​ള്ള ഇ​ട​റോ​ഡി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ​രയോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി​ക​ളെ ബ​സ്​ ക​യ​റ്റി​വി​ടാ​ൻ വീ​ട്ടി​ല്‍നി​ന്നു ഭൂ​ദാ​നം ഷെ​ഡി​ലേ​ക്കു സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്നു സ​ണ്ണി. കു​ട്ടി​ക​ൾ പി​ന്നാ​ലെ ഓ​ട്ടോ​റി​ക്ഷ​യി​ലാ​യി​രു​ന്നു. ആ​ന​യെ ക​ണ്ട​പാ​ടെ സ്‌​കൂ​ട്ട​ര്‍ നി​ര്‍ത്തി ഓ​ടി​യ​താ​ണ് സ​ണ്ണി​ക്കു ര​ക്ഷ​യാ​യ​ത്. ആ​ന സ്കൂ​ട്ട​ർ ച​വി​ട്ടി തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​ര്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍ത്തു. പ്ര​ദേ​ശ​ത്ത് കാ​ട്ടാ​നശ​ല്യം അ​നു​ദി​നം വ​ർ​ധി​ക്കു​ക​യാ​ണ്. 

Tags:    
News Summary - Katana attack; Thalanarik was rescued by a scooter passenger.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.