കൽപറ്റ: കോവിഡ് മഹാമാരിക്കാലത്ത് ഒറ്റ ഫോണ്‍കാളില്‍ കെ.എസ്.ഇ.ബിയുടെ സേവനം ഉപഭോക്താവിെൻറ വീടുകളിലേക്കെത്തുന്നു. 'സേവനങ്ങള്‍ വാതില്‍പ്പടിയില്‍' എന്ന കെ.എസ്.ഇ.ബി ലിമിറ്റഡിെൻറ മാതൃകാപദ്ധതി വെള്ളിയാഴ്ച മുതല്‍ ജില്ലയിലെ 18 വൈദ്യുത സെക്ഷന്‍ ഓഫിസുകളിലും ലഭ്യമാകും.
പുതിയ വൈദ്യുതി കണക്ഷന്, ഉടമസ്ഥാവകാശം കൈമാറല്‍, ഫേസ് മാറ്റം, താരിഫ് മാറ്റം, കണക്ടഡ് ലോഡ്/കോണ്‍ട്രാക്ട് ഡിമാൻഡ് മാറ്റം, വൈദ്യുത ലൈനും മീറ്ററും മാറ്റിസ്ഥാപിക്കല്‍ എന്നിവയാണ് വാതില്‍പ്പടി സേവനത്തിെൻറ പരിധിയില്‍ വരുന്നത്. 1912 എന്ന ടോള്‍ഫ്രീ നമ്പറിലേക്കാണ് ഉപഭോക്താക്കള്‍ വിളിക്കേണ്ടത്.
കാള്‍ കണക്ടായാല്‍ 19 ഡയല് ചെയ്ത് കസ്റ്റമര്‍ സര്‍വിസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ സേവനം നേടാന്‍ കഴിയും. കെ.എസ്.ഇ.ബി ജീവനക്കാര്‍ ഈ രജിസ്ട്രേഷന് പരിഗണിച്ച് വീട്ടിലെത്തി വൈദ്യുത സേവനങ്ങള്‍ ഉറപ്പാക്കും.
കോവിഡ്കാല നിയന്ത്രണങ്ങളുടെ ഭാഗമായി കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് മൂന്നുവരെയായി പരിമിതപ്പെടുത്തി.
വൈദ്യുത ബില്ലുകള്‍ പരമാവധി ഓണ്‍ലൈനായി അടക്കേണ്ടതാണ്. 1500 രൂപയില്‍ കൂടുതലുളള ബില്ലുകള്‍ നിര്‍ബന്ധമായും ഓണ്‍ലൈനായി അടക്കാന്‍ ശ്രമിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ അറിയിച്ചു. www.kseb.in എന്ന വെബ്സൈറ്റ് മുഖേനയോ പേമെൻറ് ആപ്ലിക്കേഷനുകളായ ഗൂഗ്ൾ പേ, ഫോൺ പേ തുടങ്ങിയവ മുഖേനയോ ഓണ്‍ലൈനായി പണമടക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.