ഗൂഡല്ലൂർ: കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടിയ പന്തല്ലൂരിലെ പൊതുജനങ്ങൾ റോഡ് ഉപരോധിച്ചതിനെ തുടർന്ന് കാട്ടാനകളെ വിരട്ടാനായി പന്തല്ലൂരിൽ കുങ്കിയാനയെ എത്തിച്ചു. തെപ്പക്കാട് ആന ക്യാമ്പിലെ ബൊമ്മൻ, ശ്രീനിവാസൻ എന്നീ താപ്പാനകൾ ആണ് കാട്ടാനകളെ വിരട്ടാനായി ബുധനാഴ്ച എത്തിയിട്ടുള്ളത്.
വ്യാപാരികളും പൊതുജനങ്ങളും ചേർന്ന് ചൊവ്വാഴ്ച പന്തല്ലൂർ നഗരത്തിൽ റോഡ് ഉപരോധിച്ചിരുന്നു. ഇതുമൂലം ഗൂഡല്ലൂർ- പന്തല്ലൂർ-മേപ്പാടി അന്തർ സംസ്ഥാന പാതയിൽ മൂന്നുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. എത്തിയ അധികൃതർ കുങ്കിയാനകളേ കൊണ്ടുവന്ന കാട്ടാനകളെ വിരട്ടുമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് ഹർത്താലും റോഡ് ഉപരോധവും ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസം ഒരു ഡോക്ടറുടെ കാറും വീടുകളും കാട്ടാനകൾ നശിപ്പിച്ചതിനെ തുടർന്നാണ് രോഷാകുലരായ ജനം റോഡ് ഉപരോധവും കടകളടച്ച് ഹർത്താലും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.