മേപ്പാടി :2020ല്‍ ഉരുള്‍പൊട്ടിയ മുണ്ടക്കൈ മലനിരകളില്‍ മണ്ണിടിച്ചിൽ.ജനവാസ മേഖലയിലല്ലാത്തതിനാൽ നാശനഷ്ട്ടമില്ലെന്നാണ് വിവരം. ഞായറാഴ്ച്ച രാത്രിയോടെ മുണ്ടക്കൈ പുഞ്ചിരിമട്ടം പാലത്തിന് മുകളിലായി വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.
പാലം കവിഞ്ഞ് മലവെള്ളപ്പാച്ചിലുമുണ്ടായി. ശക്തമായ നീരൊഴുക്കാണുള്ളത്. കല്ലും മണ്ണും ഉൾപ്പടെ ഒഴുകി പോകുന്നത് കണ്ടതായും നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് സ്ഥലത്തെ ഉയർന്ന പ്രദേശങ്ങളിലുള്ളവർ താഴേക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി തുടങ്ങിയിട്ടുണ്ട്..2020ല്‍ ഉരുള്‍പൊട്ടലിൽ പുഞ്ചിരി മട്ട ത്ത് മൂന്നു വീടുകള്‍ തകര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.