ന​ട​ൻ നി​വി​ൻ പോ​ളി​ക്കൊ​പ്പം ഷാ​ബു (ഫയൽ ചി​ത്രം)

കൂട്ടുകാരുടെ ബോസിന് നാടിന്‍റെ യാത്രാമൊഴി

പു​ൽ​പ​ള്ളി: കൂ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട ബോ​സി​ന് നാ​ട് ക​ണ്ണീ​രോ​ടെ വി​ട ന​ൽ​കി. ക്രി​സ്​​മ​സ്​ ന​ക്ഷ​ത്രം തൂ​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ​നി​ന്ന് വീ​ണു മ​രി​ച്ച മ​ല​യാ​ള സി​നി​മ​യി​ലെ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്​​റ്റാ​യ പു​ൽ​പ​ള്ളി ശ​ശി​മ​ല ആ​ലി​ക്ക​ൽ ഷാ​ബു​വിെൻറ (37) മൃ​ത​ദേ​ഹം വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്​​ക​രി​ച്ചു.

ഞാ​യ​റാ​ഴ്ച സ​ന്ധ്യ​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക്രി​സ്​​മ​സ്​ ന​ക്ഷ​ത്രം തൂ​ക്കാ​നാ​യി വീ​ട്ടു​മു​റ്റ​ത്തെ മ​ര​ത്തി​ൽ ക​യ​റി​യ​പ്പോ​ൾ താ​ഴെ വീ​ണ ഷാ​ബു​വി​നെ മേ​പ്പാ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ന​ട​ൻ നി​വി​ൻ പോ​ളി​യു​ടെ മേ​ക്ക​ബ് ആ​ർ​ട്ടി​സ്​​റ്റാ​യി​രു​ന്നു. 10 വ​ർ​ഷ​ത്തോ​ള​മാ​യി സി​നി​മാ​രം​ഗ​ത്തു​ണ്ട്. മ​ര​ണ​വി​വ​രം അി​റ​ഞ്ഞ​യു​ട​ൻ സി​നി​മ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. ന​ട​ൻ നി​വി​ൻ പോ​ളി​യും തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തി. കോ​വി​ഡി​നെ തു​ട​ർ​ന്ന് സി​നി​മാ​രം​ഗ​ത്ത് തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞ​തി​നാ​ൽ ഷാ​ബു വീ​ട്ടി​ൽ​ത​ന്നെ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഷാ​ബു​വി​നെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ​ക്ക് ന​ല്ല​ത് മാ​ത്ര​മേ പ​റ​യാ​നു​ള്ളൂ. തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും നാ​ട്ടി​ലെ​ത്തു​മ്പോ​ൾ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ചെ​ല​വ​ഴി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ല്ലാ​യ്മ​ക​ൾ​ക്കി​ട​യി​ൽ​നി​ന്നാ​ണ് ഷാ​ബു സി​നി​മാ​രം​ഗ​ത്തെ​ത്തി​യ​ത്.

ഷാ​ബു​വിെൻറ മ​ര​ണ​വാ​ർ​ത്ത ഏ​റെ ഞെ​ട്ട​ലോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ കേ​ട്ട​ത്. പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി​ച്ച​ത്. രാ​വി​െ​ല മു​ത​ൽ വീ​ട്ടി​ലേ​ക്ക് ആ​ളു​ക​ളു​ടെ പ്ര​വാ​ഹ​മാ​യി​രു​ന്നു. എ​ന്നും നാ​ട്ടു​കാ​ർ​ക്കൊ​പ്പം സൗ​ഹൃ​ദം നി​ല​നി​ർ​ത്തി​യി​രു​ന്ന സാ​ബു​വിെൻറ മ​ര​ണം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഇ​പ്പോ​ഴും ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ല.

Tags:    
News Summary - Last farewell to the friends​' boss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.