കൽപറ്റ: രണ്ടാഴ്ചയിലധികമായി തുടരുന്ന കനത്ത മഴക്ക് ഞായറാഴ്ചയോടെ ശമനമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച ശക്തമായ മഴയുണ്ടായില്ല. ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായതൊഴിച്ചാൽ ജില്ലയിലാകെ ഞായറാഴ്ച മിതമായ മഴയാണ് ലഭിച്ചത്. മഴ കുറഞ്ഞെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷം തുടരുകയാണ്.
ജില്ലയിൽ മഴ കുറയുമെന്നതിനാൽ ഞായറാഴ്ച പച്ച ജാഗ്രത നിർദേശമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നത്. ജൂലൈ 21വരെയും മിതമായ മഴയായിരിക്കും ജില്ലയിലുണ്ടാകുകയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
മഴ കുറഞ്ഞെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെതുടർന്നുള്ള ദുരിതം തുടരുകയാണ്. 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 1105 പേരാണ് കഴിയുന്നത്. ഞായറാഴ്ച ജില്ലയിൽ ശരാശരി 33 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. മാനന്തവാടി താലൂക്കിൽ 38 മില്ലി മീറ്ററും വൈത്തിരി താലൂക്കിൽ 59 മില്ലി മീറ്ററും സുൽത്താൻ ബത്തേരിയിൽ 13.3 മില്ലി മീറ്ററും മഴ ലഭിച്ചു. ഞായറാഴ്ച പകൽശക്തമായ മഴക്ക് കുറവുണ്ടായെങ്കിലും രാത്രിയോടെ വിവിധയിടങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.