സാബു
വെള്ളമുണ്ട: ഭാര്യയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയയാൾ 20 വർഷത്തിനുശേഷം പിടിയിൽ. കേണിച്ചിറ വാകേരി അക്കരപറമ്പിൽ വീട്ടിൽ ഉലഹന്നാൻ എന്ന സാബുവിനെയാണ് (57) മലപ്പുറത്തുവെച്ച് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. 2005ലാണ് ഭാര്യയുടെ പരാതി പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതേത്തുടർന്ന് ഒളിവിൽ പോകുകയായിരുന്നു.
വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ടി.കെ. മിനിമോളിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രസാദ്, പ്രദീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് നിസാർ, സച്ചിൻ ജോസ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഇയാൾ വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.