മാനന്തവാടി: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വീടുകൾ അമ്പാടിയാക്കിമാറ്റി ഭക്തർ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. ബാലഗോകുലത്തിെൻറ നേതൃത്വത്തിലുള്ള ആഘോഷത്തിെൻറ ഭാഗമായി കഴിഞ്ഞ രണ്ടുമുതൽ ആരംഭിച്ച കൃഷ്ണലീല കലോത്സവം സമാപിച്ചു.
ഓൺലൈൻ മാധ്യമങ്ങളിലൂടെ നടന്ന വിവിധ മത്സരങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്തു. പൊതുസ്ഥലങ്ങളിലുള്ള ശോഭായാത്രകൾക്ക് പകരം ആയിരക്കണക്കിന് കുട്ടികൾ സ്വന്തം വീടുകളിൽ കൃഷ്ണ- ഗോപിക വേഷം ധരിച്ചു. നേരത്തെ വീടുകളിൽ തയാറാക്കിയ കൃഷ്‌ണകുടീരത്തിനുമുന്നിൽ കണ്ണനൂട്ട്, ഭജന, ജ്ഞാനപ്പാന പാരായണം, കുടുംബ പ്രാർഥനകൾ എന്നിവ നടന്നു. താലൂക്കിലെ 5000ത്തോളം വീടുകളിലും നാൽക്കവലകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പതാകദിനം ആചരിച്ചു. മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായി നവമാധ്യമങ്ങളിലൂടെ നടത്തിയ ശ്രീകൃഷ്ണജയന്തി ആഘോഷം കുട്ടികളിൽ ആവേശം വിടർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.