മാനന്തവാടി: കഴിഞ്ഞ ദിവസം തോൽപ്പെട്ടി നരിക്കല്ല് എസ്റ്റേറ്റിലെ തൊഴിലാളിയായ പന്നിക്കൽ കോളനിയിലെ ലക്ഷ്മണൻ ആനയുടെ അക്രമണത്തിൽ കൊല ചെയ്യപ്പെട്ട സംഭവത്തിൽ വനം വകുപ്പ് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണസമിതി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ആനയുടെ ആക്രമണത്തിൽ പരിക്കുപറ്റി രണ്ടുമാസമായി കിടപ്പിലായ കൊണ്ടിമൂല സുബ്രഹ്മണ്യന് അർഹമായ നഷ്ട പരിഹാരം വനം വകുപ്പിൽനിന്ന് അനുവദിക്കാത്തത് പ്രതിഷേധാർഹമാണന്നും തോൽപ്പെട്ടി ഫോറസ്റ്റ് ടൂറിസം വരുമാനത്തിന് മാത്രം പ്രാധാന്യം നൽകുകയും വന്യ മൃഗശല്യമുണ്ടാകുമ്പോൾ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വിള നശിപ്പിക്കുന്നത് വനം വകുപ്പ് ഓഫിസിൽ വിളിച്ചുപറഞ്ഞാൽ ഫോറസ്റ്റ് അധികൃതർ തിരിഞ്ഞു നോക്കാറിെല്ലന്നും ഇത് തികഞ്ഞ അനാസ്ഥായാെണന്നും പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോൺ, ടി. സാറാമ്മ, ഗോവിന്ദരാജ്, രാധകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.