മാനന്തവാടി: മോട്ടോർ വാഹന വകുപ്പിെൻറ വാഹനപരിശോധന യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴാഴ്ച രാവിലെയാണ് തോണിച്ചാൽ ഇരുമ്പുപാലം മുതൽ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഇരുഭാഗത്തേക്കും പോകുന്ന മറ്റ് വാഹനങ്ങൾ ഗതാഗതക്കുരുക്കിലകപ്പെട്ടു. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളാണ് കുരുക്കിലകപ്പെട്ടത്.
സെപ്റ്റംബർ 30വരെ രേഖ പരിശോധനക്ക് സമയമനുവദിച്ച വാഹന ഉടമകൾ ഒന്നിച്ചെത്തിയതോടെയാണ് ഗതാഗതക്കുരുക്ക് ഉണ്ടായതെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി. കോഴിക്കോട്– മാനന്തവാടി റോഡിൽ ആയിരക്കണക്കിന് യാത്രകരെ വലയ്ക്കുന്ന ഈ അശാസ്ത്രീയ നടപടി എത്രയും വേഗം തിരുത്തണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധ മാർഗങ്ങളിലേക്ക് യൂത്ത് കോൺഗ്രസ് നീങ്ങുമെന്നും എടവക മണ്ഡലം കമ്മിറ്റി അറിയിച്ചു.മണ്ഡലം പ്രസിഡൻറ് ഫൈസൽ ആലമ്പാടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ശരത് ലാൽ, ഷിനു, നിതിൻ തകരപ്പള്ളി, ജിജി പാറടിയിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.