മാനന്തവാടി: പള്ളിയിൽ നമസ്കാരം നിർവഹിക്കാൻ എത്തിയ മഹല്ല് പ്രസിഡൻറിെൻറ ചെരിപ്പിനകത്ത് സാമൂഹിക ദ്രോഹി പശയൊഴിച്ചു. പശയിലൊട്ടിയ കാൽ ചെരിപ്പിൽനിന്ന് വേർപ്പെടുത്തിയത് മൂന്നു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ. വെള്ളിയാഴ്ച വൈകീട്ട് മാനന്തവാടി എരുമത്തെരുവ് ഖിദ്മത്തുൽ ഇസ്ലാം പള്ളിയിൽ മഗ്രിബ് നമസ്കാരം നിർവഹിക്കാനെത്തിയ മഹല്ല് പ്രസിഡൻറ് കണ്ടങ്കൽ സൂപ്പി ഹാജിയുടെ ചെരിപ്പിനകത്താണ് അജ്ഞാതൻ മനഃപൂർവം പശ ഒഴിച്ചത്.
കാൽ ചെരിപ്പിൽ ഒട്ടിപ്പിടിച്ചതോടെ ആശുപത്രിയിലെത്തിച്ചു. മൂന്നു മണിക്കൂറോളം പരിശ്രമിച്ചാണ് കാലിൽ നിന്ന് ചെരുപ്പ് വേർപ്പെടുത്താനായത്. പ്രമേഹരോഗികൂടിയായ സൂപ്പി ഹാജിയുടെ കാലിനടിയിലെ തൊലി ഇളകിപ്പോയി. കൂടാതെ ചെരിപ്പിെൻറ ചില ഭാഗങ്ങൾ ഇപ്പോഴും കാലിനടിയിൽ ഒട്ടിപ്പിടിച്ചിരിക്കയാണ്. മഹല്ല് സെക്രട്ടറിയുടെ പരാതിയിൽ മാനന്തവാടി പൊലീസ് കേസെടുത്തു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം പ്രവർത്തകരായ കമ്മോം സ്വദേശി സി. ആദം, വരടിമൂല സ്വദേശി മുഹമ്മദ് സുഹൈർ എന്നിവരും പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.