മാനന്തവാടി: കോൺഗ്രസ് നേതൃത്വം നൽകുന്ന മാനന്തവാടി നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വിവാദമുയരുന്നു. കണ്ടിൻജൻറ്/ സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് നടന്ന നിയമനമാണ് വിവാദമായത്.
രണ്ട് ഒഴിവുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്ന് സി.പി.എമ്മിെൻറ സജീവ പ്രവർത്തകന് നൽകിയതാണ് പ്രവർത്തകർക്കിടയിൽ വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാണ് നിയമനം. യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇൻറർവ്യൂ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
എന്നാൽ, ഇവരെയൊന്നും പരിഗണിക്കാതെയാണ് സി.പി.എം പ്രവർത്തകന് നിയമനം നൽകിയതെന്നാണ് ആരോപണം. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രവർത്തകർ നഗരസഭ ഭരണസമിതിക്കെതിരെയും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ കടുത്ത ഭാഷയിൽ വിമർശനമുയർത്തുന്നത്. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ പരസ്യ പ്രതിഷേധത്തിലേക്ക് ഇറങ്ങാനാണ് പ്രവർത്തകരുടെ നീക്കം. അതിനിടെ, ഇപ്പോൾ നിയമനം ലഭിച്ച വ്യക്തിക്ക് അനുകൂലമായി കത്ത് നൽകിയ കണ്ണൂർ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിെൻറ നടപടിയും വിവാദമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.