കെ​ല്ലൂ​ര്‍ മൊ​ക്ക​ത്തെ സ​പ്ലൈ​കോ ഗോ​ഡൗ​ണി​നു മു​ന്നി​ൽ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ

പ്ര​തി​ഷേ​ധി​ക്കു​ന്നു 

റേഷനരി പിടികൂടിയ സംഭവം: അന്വേഷണം വിപുലീകരിച്ചു

മാ​ന​ന്ത​വാ​ടി: കെ​ല്ലൂ​രി​ലെ സി​വി​ൽ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ലെ അ​രി സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. സി​വി​ല്‍ സ​പ്ലൈ​സ്, പൊ​ലീ​സ് വി​ജി​ല​ന്‍സ് എ​ന്നി​വാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

കെ​ല്ലൂ​ര്‍ മൊ​ക്ക​ത്തു​ള്ള സ​പ്ലൈ​കോ ഗോ​ഡൗ​ണി​ല്‍ സ്‌​റ്റോ​ക്ക് പ​രി​ശോ​ധ​ന തു​ട​ങ്ങി. സി​വി​ല്‍ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന നാ​ട്ടു​കാ​ര്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്ന് മാ​ന​ന്ത​വാ​ടി ത​ഹ​സി​ല്‍ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്‌​റ്റോ​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​ത്. റേ​ഷ​ന്‍ക​ട​യു​ട​മ​യു​ടെ വീ​ട്ടി​ല്‍നി​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ട്ടു ട​ണ്‍ റേ​ഷ​ന​രി പി​ടി​കൂ​ടി​യ​ത്.

മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ 35, 40 ന​മ്പ​ര്‍ റേ​ഷ​ന്‍ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ ഗോ​ഡൗ​ണി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ സി​വി​ല്‍ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​രും യു​വ​ജ​ന സം​ഘ​ട​ന​ക​ളും ചേ​ര്‍ന്ന് ത​ട​ഞ്ഞു. റേ​ഷ​ന്‍ ക​രി​ഞ്ച​ന്ത​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് പ​ങ്കു​ണ്ടെ​ന്നും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മാ​ത്ര​മേ ക​ണ​ക്കെ​ടു​പ്പ് അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഇ​തോ​ടെ മാ​ന​ന്ത​വാ​ടി ത​ഹ​സി​ല്‍ദാ​ര്‍ സ്ഥ​ല​ത്തെ​ത്തി​യ​ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യേ പൂ​ര്‍ത്തി​യാ​വൂ. നാ​ട്ടു​കാ​ര്‍ ന​ല്‍കി​യ പ​രാ​തി​യെ തു​ട​ര്‍ന്ന്, പൊ​ലീ​സ് വി​ജി​ല​ന്‍സ് വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. വി​ജി​ല​ന്‍സ് സി.​ഐ ശ​ശി​ധ​ര​ന്‍ പ​രാ​തി​ക്കാ​രി​ല്‍ നി​ന്നും സി​വി​ല്‍ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ​ത്. 

ലൈസന്‍സ് റദ്ദാക്കി

മാ​ന​ന്ത​വാ​ടി: ദ്വാ​ര​ക​യി​ലെ റേ​ഷ​ന്‍ ക​ട​യു​ട​മ​യു​ടെ കെ​ല്ലൂ​രി​ല്‍ നി​ര്‍മാ​ണ​ത്തി​ലു​ള്ള വീ​ട്ടി​ല്‍ റേ​ഷ​ന​രി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ റേ​ഷ​ന്‍ ക​ട​ക​ളു​ടെ ലൈ​സ​ന്‍സ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി റ​ദ്ദാ​ക്കി​യ​താ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ പി. ​ഉ​സ്മാ​ന്‍ അ​റി​യി​ച്ചു. ദ്വാ​ര​ക​യി​ലും കെ​ല്ലൂ​രി​ലും എ.​ആ​ര്‍.​ഡി. 35, 40 റേ​ഷ​ന്‍ ക​ട​ക​ളു​ടെ ലൈ​സ​ന്‍സാ​ണ് റ​ദ്ദാ​ക്കി​യ​ത്. ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് റേ​ഷ​ന്‍ മു​ട​ങ്ങാ​തി​രി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കും.

Tags:    
News Summary - Ration rice Seizure Incident: Investigation Expanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.