മാനന്തവാടി: വേനല്‍ ചൂട് കടുത്തതോടെ വഴി നീളെ തണ്ണിമത്തന് നിറയുന്നു. കടുത്ത വേനലിനൊപ്പം നോമ്പുതുറ വിഭവങ്ങളിലും തണ്ണി മത്തന്‍ ഇടംപിടിക്കുന്നതോടെ കച്ചവടവും ഇരട്ടിയായി. കര്‍ണാടകയില്‍ നിന്നുള്ള കിരണ്‍, തമിഴ്നാട്ടില്‍ നിന്നുള്ള നാംധാരി, വിശാല്‍, സമാം എന്നിങ്ങനെ വിവിധ തരത്തിലുള്ള തണ്ണിമത്തനുകളാണ് കേരളത്തിലേക്കെത്തുന്നത്.
2012ല്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച് കാമ്പിന് കുരുവില്ലാത്ത, മഞ്ഞനിറമുള്ള തണ്ണിമത്തനും വിപണിയില്‍ ലഭ്യമാണ്. എന്നിരുന്നാലും ചുമന്ന കാമ്പുള്ള തണ്ണിമത്തനാണ് ആളുകള്‍ക്ക് പ്രിയം. വിപണി സജീവമായതോടെ തണ്ണിമത്തന് ജ്യൂസും വിവിധ പഴച്ചാറുകള്‍ വില്‍ക്കുന്ന കടകളും സജീവമായി.
തണ്ണിമത്തന് നോമ്പുകാലമായതിനാല്‍ വിലവര്ധിച്ചിട്ടുമുണ്ട്. വിപണിയില്‍ 20 മുതല്‍ 25 രൂപവരെയാണ് ഒരു കിലോവിന് ഈടാക്കുന്നത്. ഏപ്രിലില്‍ ചൂട് കടുക്കുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.