മ​ന്ത്രി ഒ.​ആ​ർ. കേ​ളു പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ക്കു​ന്നു

കാർ പാഞ്ഞുകയറി എട്ടുവഴിയാ​ത്രക്കാർക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം

മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ള്ളി​ക്ക​ലി​ൽ കാ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ര​ക്കു​നി ചെ​റു​വ​യ​ൽ കോ​ള​നി​യി​ലെ ധ​നേ​ഷ് (ഒ​ന്ന​ര), മ​ഞ്ഞ (68), പ​ത്മി​നി (52), സൗ​മ്യ (13), ചീ​ര (45), ലി​ജ (18), ധ​ന്യ (34), പാ​ല​മു​ക്ക് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​ഷാ​ൻ (12) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ളു​ള്ള മ​ഞ്ഞ, ധ​ന്യ, സൗ​മ്യ, ധ​നീ​ഷ് എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കാ​ർ

മ​റ്റു​ള്ള​വ​രെ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. ക​ല്യാ​ണ​ത്തും പ​ള്ളി​ക്ക​ലി​ൽ ആ​ണ്ടു​നേ​ർ​ച്ച​യു​ടെ ഭ​ക്ഷ​ണം സ്വീ​ക​രി​ച്ച് മ​ട​ങ്ങി​പ്പോ​കു​മ്പോ​ൾ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ര​പ്പ് സ്വ​ദേ​ശി പ്രി​ൻ​സി​ന്റെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​ല്ലാ​വ​ർ​ക്കും ത​ല​ക്കും കൈ​കാ​ലു​ക​ൾ​ക്കു​മാ​ണ് പ​രി​ക്ക്. മ​ന്ത്രി ഒ.​ആ​ർ. കേ​ളു ആ​ശു​പ​ത്രി​യി​ൽ എ​ത്തി പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - The car overturned and eight passengers were injured-four were in critical condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.