മാനന്തവാടി: താന്നിക്കൽ സ്വദേശിനിയായ അലീന എലിസബത്തിന് കെമിസ്ട്രിയിൽ (പോളിമർ കെമിസ്ട്രി) ഗവേഷണം നടത്തുന്നതിന് 1.8 കോടി രൂപയുടെ വിദേശ സ്കോളർഷിപ്.
ഇംഗ്ലണ്ടിലെ സറെ യൂനിവേഴ്സിറ്റിയിലാണ് അലീനക്ക് പി.എച്ച്.ഡി ഗവേഷണത്തിനായി പ്രവേശനം ലഭിച്ചിരിക്കുന്നത്. യൂനിവേഴ്സിറ്റിയുടെയും നെതർലൻഡ്സ് ആസ്ഥാനമായ കമ്പനിയുടെയും സംയുക്ത സ്കോളർഷിപ്പാണിത്.
ബംഗളൂരു ക്രൈസ്റ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ കെമിസ്ട്രിയിൽ എം.എസ്.സി പൂർത്തിയാക്കിയ അലീനക്ക് പി.എച്ച്.ഡി പഠനത്തിന് കേന്ദ്ര സർക്കാറിന്റെ (ഡിപ്പാർട്മെന്റ് ഓഫ് സയൻസ് & ടെക്നോളജി ഫെലോഷിപ്) ഇൻസ്പയർ സ്കോളർഷിപ് ലഭിച്ചിരുന്നു.
കണ്ണൂർ കേളകം കൃഷി ഓഫിസർ മാനന്തവാടി സ്വദേശി കല്ലം മാക്കൽ കെ.ജി. സുനിലിന്റെയും തിരുനെല്ലി ഗ്രാമപഞ്ചായത്ത് സീനിയർ ക്ലർക്ക് എം.ജെ. ഫിലോമിനയുടെയും മകളാണ്. 42 മാസമാണ് യൂനിവേഴ്സിറ്റിയിലെ ഗവേഷണ കാലയളവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.