മാനന്തവാടി: ഡ്രൈവിങ് ടെസ്റ്റിനടക്കം മാനന്തവാടി ആർ.ടി.ഒ ഓഫിസിൽ വിവിധ ക്രമീകരണങ്ങൾ വരുത്തിയതായി ജോയന്റ് ആർ.ടി.ഒ അറിയിച്ചു. ഈ ഓഫിസ് നൽകുന്ന സേവനങ്ങളും സമയവും സ്ഥലവും:
ഡ്രൈവിങ്ങ് ടെസ്റ്റ് എല്ലാ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 8.30ന് തോണിച്ചാൽ ഗ്രൗണ്ടിൽ നടക്കും. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ സി.എഫ് ടെസ്റ്റ് എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 11 മണി വരെ കാരക്കമല റോഡിൽ നടക്കും.
20 വർഷം പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളുടെ സി.എഫ് ടെസ്റ്റ് എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 11 മണി വരെ കാരക്കമല റോഡിൽനടക്കും. ലേണേഴ്സ് ടെസ്റ്റ് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്കുശേഷം 2 മണിക്ക് സബ് ആർട്ടി ഓഫിസിലാണ് നടക്കുക.
ബാഡ്ജ് ടെസ്റ്റ് വ്യാഴാഴ്ചകളിൽ ഉച്ചക്കുശേഷം 2 മണിക്ക് സബ് ആർ.ടി ഓഫിസിലും റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് തിങ്കളാഴ്ചകളിൽ ഉച്ചക്ക് 2 മണിക്ക് സബ് ആർ.ടി ഓഫിസ് ഹാളിലും നടക്കും.
ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകരുടെ എണ്ണം തികയുന്നതിനനുസരിച്ച് നടക്കും. വിവരം അപേക്ഷകരെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.