മാനന്തവാടി: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി മാനന്തവാടി നഗരം. മലയോര ഹൈവേയുടെ ഭാഗമായുള്ള റോഡ് നിർമാണം നടക്കുന്നതുമൂലം ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം വാഹനയാത്രക്കാരെ ഏറെ വലച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് മാനന്തവാടി നഗരസഭ സി.ഡി.എസ് വാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച നഗരത്തിൽ വൻ റാലി നടത്തിയത്.
ഇത് മൂലം രാവിലെ തന്നെ മണിക്കൂറുകളോളമാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഉച്ചയോടെയാണ് കുരുക്കിന് നേരിയ ആശ്വാസം അനുഭവപ്പെട്ടത്. ഗതാഗതക്കുരുക്കുണ്ടാക്കുന്ന തരത്തിൽ റാലി നടത്തിയ കുടുംബശ്രീയുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. റോഡുപണിയുമായി ബന്ധപ്പെട്ട് രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ നഗരത്തിൽ വലിയ റാലികൾക്കും പൊതുയോഗങ്ങൾക്കും പൊലീസ് അനുമതി നൽകരുതെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.