മേപ്പാടി: അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം വീർപ്പുമുട്ടി മുക്കിൽപ്പീടിക അംഗൻവാടി. മൂന്ന് സെൻറ് സ്ഥലത്ത് 2014 ൽ നിർമിച്ച കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. അടുക്കളയിലെ വാഷ് ബേസിനിൽ നിന്ന് അഴുക്കുവെള്ളം പുറത്തേക്ക് പോകാനുള്ള പൈപ്പോ സോക്പിറ്റോ ഇല്ലാതെയാണ് കെട്ടിടത്തിന്റെ നിർമാണം. അഴുക്കുവെള്ളം ബക്കറ്റിനുള്ളിലാക്കി പുറത്തുകൊണ്ടുപോയി ഒഴുക്കിക്കളയേണ്ട അവസ്ഥയിലാണ് ജീവനക്കാർ.
ക്ലോസറ്റിൽനിന്ന് സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പിൽ എയർ പൈപ്പ് ഘടിപ്പിച്ചിട്ടില്ലാത്തതിനാൽ ദുർഗന്ധവും പുറത്തേക്കുവരുന്നു. എൽ.എസ്.ജി.ഡി വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റനുസരിച്ച് ജനകീയ കമ്മിറ്റിയാണ് കെട്ടിടത്തിന്റെ പ്രവൃത്തി നടത്തിയത്. ആ പ്രവൃത്തിയിലെ പോരായ്മയാണ് ഈ ദു:സ്ഥിതിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അംഗൻവാടികൾക്ക് സോക്പിറ്റുണ്ടാക്കാൻ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. എന്നാൽ, ഇത് എത്രയും വേഗത്തിൽ നടപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.