മേപ്പാടി സ്കൂൾ ജങ്ഷനിൽ വീണ്ടും വാഹനാപകടം

മേ​പ്പാ​ടി: സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ച്ച ശേ​ഷ​വും സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ ജ​ങ്ഷ​നി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. സ്വ​കാ​ര്യ ബ​സ് ടി​പ്പ​ർ ലോ​റി​യി​ലും കാ​റി​ലും ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സി​ലെ യാ​ത്ര​ക്കാ​രി​ക്ക് നി​സ്സാ​ര പ​രി​ക്കേ​റ്റു. വ​ടു​വ​ഞ്ചാ​ൽ ഭാ​ഗ​ത്തു നി​ന്ന് മേ​പ്പാ​ടി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​റ​ക്ക​ത്തി​ൽ​വെ​ച്ച് പെ​ട്ടെ​ന്ന് വേ​ഗ​കു​റ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. മ​ഴ പെ​യ്ത​തി​നാ​ൽ റോ​ഡ് ന​ന​ഞ്ഞു​കു​തി​ർ​ന്നി​രി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​സം 13ന് ​ബൈ​ക്ക് യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പി​റ്റേ​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് യു.​പി സ്കൂ​ളി​ന് മു​ൻ വ​ശ​ത്ത് സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പെ​ട്രോ​ൾ പ​മ്പി​നും സെ​ന്‍റ് ജോ​സ​ഫ്സ് കോ​ൺ​വെ​ന്‍റി​നു​മി​ട​യി​ലാ​ണ് അ​ത് സ്ഥാ​പി​ക്കേ​ണ്ടി​യി​രു​ന്ന​തെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്. വേ​ഗ​ത​യി​ൽ ഇ​റ​ക്ക​മി​റ​ങ്ങിവ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ഈ ​ഭാ​ഗ​ത്തെ വേ​ഗ​ത നി​യ​ന്ത്രി​ക്കാ​നാ​ണ് ന​ട​പ​ടി​യു​ണ്ടാ​വേ​ണ്ട​തെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - accidents again in meppadi school junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.