മേപ്പാടി: ഗ്രാമപഞ്ചായത്ത് 15ാം വാർഡിലെ മുന്നൂറോളം കുടുംബങ്ങൾ അധിവസിക്കുന്ന കുന്ദമംഗലം വയൽ പ്രദേശത്ത് പൊതുജലവിതരണ സംവിധാനമില്ലാത്തത് ദുരിതമാകുന്നു.
വേനലായതോടെ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. പ്രദേശത്തെ അപൂർവം ചില സ്വകാര്യവ്യക്തികളുടെ കിണറുകളെയാണ് കുടിവെള്ളത്തിനായി പല കുടുംബങ്ങളും ആശ്രയിക്കുന്നത്.
മുമ്പ് ഒരു കുടിവെള്ളപദ്ധതി ഉണ്ടായിരുന്നെങ്കിലും അത് ഏറെനാൾ നിലനിന്നില്ല. വനപ്രദേശത്തുനിന്ന് ഒഴുകിവരുന്ന കാട്ടരുവികളിൽനിന്നുള്ള വെള്ളം ചെമ്പ്ര എസ്റ്റേറ്റിലൂടെ കൊണ്ടുവന്ന് വിതരണം ചെയ്യാനായി സ്ഥാപിച്ച ടാപ്പുകളും പൈപ്പുകളും അവിടവിടെയായി കിടക്കുന്നുണ്ട്. എന്നാൽ, വെള്ളമെത്തിക്കാൻ കഴിഞ്ഞില്ല. അതിനാൽ കുടുംബങ്ങൾ കടുത്ത പ്രയാസത്തിലാണ്.
പഞ്ചായത്തിന്‍റെ കുടിവെള്ള ടാങ്കർ ലോറികളെ കാത്തിരിക്കുകയാണ് പ്രദേശത്തുള്ള കുടുംബങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.