മേപ്പാടി: അരപ്പറ്റ എസ്റ്റേറ്റ് ഗ്രൗണ്ടിനെ അന്തർദേശീയ നിലവാരത്തിലുള്ള പ്രകൃതിദത്ത പുൽ മൈതാനമാക്കാള്ള പ്രവൃത്തി അവസാന ഘട്ടത്തിൽ. നിരവധി ദേശീയ ഫുട്ബാൾ താരങ്ങളെ വാർത്തെടുത്ത അരപ്പറ്റ നോവ സ്പോർട്സ് ക്ലബാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജില്ലയിലെ ആദ്യത്തെ പ്രകൃതിദത്ത പുൽമൈതാനമെന്ന സ്ഥാനം അരപ്പറ്റ എസ്റ്റേറ്റ് ഗ്രൗണ്ടിന് സ്വന്തമാകും.
സ്വാഭാവിക പുൽത്തകിടിയെ ആധുനിക കട്ടിങ് യന്ത്രങ്ങളുപയോഗിച്ച് ടർഫ് ഗ്രൗണ്ടിന് സമാനമായ രീതിയിൽ ക്രമീകരിക്കുന്ന ചുമതല എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വി.കെ.എം ഡെവലപ്മെന്റ് സ്പോർട്സ് എന്ന കമ്പനിക്കാണ്. ഐ.പി.എൽ, സന്തോഷ് ട്രോഫി അടക്കമുള്ള ദേശീയ ഫുട്ബാൾ മത്സരങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങളും നടത്താനുള്ള വേദിയായി അരപ്പറ്റയിലെ ഗ്രൗണ്ടിനെ മാറ്റുകയാണ് ലക്ഷ്യം. അഞ്ചുലക്ഷത്തിൽപരം രൂപ ചെലവിൽ നോവ സ്പോർട്സ് ക്ലബാണ് പ്രവൃത്തി നടത്തുന്നത്.
ഗ്രൗണ്ടിന് ചുറ്റും ഫെൻസിങ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. സിന്തറ്റിക് ട്രാക്ക് അടക്കം മറ്റ് കായിക മത്സരങ്ങൾ നടത്താനുള്ള സൗകര്യങ്ങളും നവീകരണത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കുമെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു. നവീകരിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനം ഈ മാസം 20ന് നടക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.