മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ഉരുൾ ദുരന്തത്തിനിരയായ കുടുംബങ്ങൾക്ക് ആശ്വാസവുമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ. ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ട 764 കുടുംബങ്ങള്‍ക്ക് ധനസഹായമായി 10,000 രൂപ വീതം നല്കി. തിങ്കളാഴ്ച മേപ്പാടിയില്‍ സംഘടിപ്പിച്ച ചടങ്ങ് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആറു പേര്‍ക്ക് അദ്ദേഹം വേദിയില്‍ ധനസഹായ വിതരണം നടത്തി.ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതിലുള്‍പ്പെട്ടവരെ എല്ലാ രീതിയിലും സഹായിക്കുക എന്നത് സമൂഹത്തിന്റെ കടമയാണ്. അത് നിർവഹിക്കുകയാണ് സമസ്ത ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ അകപ്പെട്ട മുഴുവന്‍ പേരുടെയും കൈപിടിച്ചെങ്കിലേ നമ്മുടെ ഉത്തരവാദിത്തം നിറവേറ്റാനാകൂ. സ്രഷ്ടാവിന്റെ പരീക്ഷണങ്ങളെ തരണം ചെയ്തവര്‍ മാത്രമേ വിജയിക്കുകയുള്ളൂ. ഈ ഒരു പരീക്ഷണത്തില്‍നിന്ന് കരകയറാന്‍ നമുക്കാവണം. ദുരന്തം നിങ്ങളുടെ പ്രിയപ്പെട്ടവരെ അടക്കം കവര്‍ന്നു. നിങ്ങളുടെ സമ്പത്തും കൊണ്ടുപോയി. എങ്കിലും ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരുന്നവർക്ക് എല്ലാതരത്തിലും പിന്തുണയുമായി സമസ്ത കൂടെയുണ്ടാവും. മനുഷ്യര്‍ക്ക് നന്മ ചെയ്യുകയെന്നതാണ് സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തസമയത്ത് സര്‍വരെയും ചേര്‍ത്തുപിടിച്ച മേപ്പാടി മഹല്ലിന് സമസ്ത കോഓഡിനേഷന്‍ കമ്മിറ്റിയുടെ ഉപഹാരവും തങ്ങള്‍ സമ്മാനിച്ചു. സമസ്ത ട്രഷറര്‍ കൊയ്യോട് പി.പി. ഉമര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. സഹായ പദ്ധതി ജനറല്‍ കണ്‍വീനര്‍ എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ മുസ്ലിയാര്, സമസ്ത വയനാട് ദുരന്ത സഹായ പദ്ധതി കണ്‍വീനര്‍ എം.സി. മായിന്‍ ഹാജി, സെക്രട്ടറി ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, മേപ്പാടി പഞ്ചായത്തംഗം ഹാരിസ്, ഹാരിസ് ബാഖവി കമ്പളക്കാട്, മുഹിയുദ്ദീന്‍കുട്ടി യമാനി എന്നിവർ സംസാരിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വി. മൂസക്കോയ മുസ്ലിയാര്, വാക്കോട് മൊയ്തീന്‍കുട്ടി മുസ്ലിയാര്, വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങളായ ഇ. മൊയ്തീന് ഫൈസി പുത്തനഴി, എം. അബ്ദുറഹ്മാന് മുസ്ലിയാര് കുടക്, സമസ്ത ജില്ല വൈസ് പ്രസിഡന്റ് കാഞ്ഞായി മമ്മുട്ടി മുസ്ലിയാര്, സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍, ജില്ല വര്‍ക്കിങ് പ്രസിഡന്റ് കെ. മുഹമ്മദ് കുട്ടി ഹസനി, ജനറല്‍ സെക്രട്ടറി കെ.എ. നാസര്‍ മൗലവി, മേപ്പാടി മഹല്ല് ഖതീബ് മുസ്തഫല്‍ ഫൈസി, സെക്രട്ടറി അലി മാസ്റ്റര്‍, ടി. ഹംസ, മുജീബ് ഫൈസി, ലത്തീഫ് വാഫി, റിയാസ് ഫൈസി പാപ്ലശ്ശേരി, അബ്ബാസ് വാഫി എന്നിവർ പങ്കെടുത്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.