മൂ​രി​ക്കു​ട്ടി​യെ പു​ലി ക​ടി​ച്ചു കൊ​ന്ന​ത​റി​ഞ്ഞ് വ​നം വ​കു​പ്പ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്നു

മൂരിക്കുട്ടിയെ പുലി കടിച്ചു കൊന്നു

മേപ്പാടി: കൂട്ടം തെറ്റിയ അഞ്ച് മാസം പ്രായമായ മൂരിക്കുട്ടിയെ പുലി ആക്രമിച്ച് കൊന്നു. നെടുമ്പാല ഇല്ലിച്ചുവട് തേയിലത്തോട്ടത്തിനുള്ളിലാണ് മൂരിക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. വിൽപ്പനക്കായി കൊണ്ടുവന്ന് കൂട്ടം തെറ്റിപ്പോയ മൂരിക്കുട്ടിയാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്.

പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി ദിവസങ്ങൾക്ക് മുമ്പുതന്നെ നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. സ്ഥലത്തെത്തിയ വനം വകുപ്പധികൃതർ തേയിലത്തോട്ടത്തിൽ പുലിയുടെ കാൽപ്പാടുകൾ ഉള്ളതായി കണ്ടെത്തി.

എന്നാൽ, മൂരിക്കുട്ടിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തതിന് ശേഷമേ പുലിയുടെ ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ എന്ന നിലപാടിലാണ് വനം വകുപ്പ് അധികൃതർ. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ നാട്ടുകാർ ഭീതിയിലാണ്.

Tags:    
News Summary - calf was killed by a tiger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.