മേ​പ്പാ​ടി നെ​ടു​മ്പാ​ല​ക്കും മു​ക്കം​കു​ന്നി​നു​മി​ട​യി​ൽ റോ​ഡ​രി​കി​ലെ കു​ഴി​യി​ൽ വീ​ണ് മ​റി​ഞ്ഞ ച​ര​ക്കു​ ലോ​റി

ച​ര​ക്കു ലോ​റി മ​റി​ഞ്ഞ് അപകടം

മേ​പ്പാ​ടി: മേ​പ്പാ​ടി-​മു​ട്ടി​ൽ റോ​ഡി​ൽ കു​ഴി​യി​ൽ​വീ​ണ് ച​ര​ക്ക് ലോ​റി മ​റി​ഞ്ഞു. നെ​ടു​മ്പാ​ല​യ്ക്കും മു​ക്കം കു​ന്നി​നു​മി​ട​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30നാ​ണ് അ​പ​ക​ടം. നെ​ടു​മ്പാ​ല​യി​ൽ​നി​ന്ന് തു​ക​ൽ ക​യ​റ്റി മു​ട്ടി​ൽ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള 10 ച​ക്ര ലോ​റി​യാ​ണ് എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ൾ ച​ക്രം കു​ഴി​യി​ൽ പ​തി​ഞ്ഞ് മ​റി​ഞ്ഞ​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

കു​ടി​വെ​ള്ള പ​ദ്ധ​തി പൈ​പ്പി​ടാ​ൻ എ​ടു​ത്ത കു​ഴി നേ​രാം​വ​ണ്ണം ഇ​വി​ടെ മൂ​ടി​യി​രു​ന്നി​ല്ല. ടാ​ർ റോ​ഡി​ൽ നി​ന്ന് അ​ൽ​പ്പ​മൊ​ന്ന് തെ​റ്റി​യാ​ൽ അ​പ​ക​ടം ഉ​റ​പ്പ് എ​ന്ന​താ​ണ് മ​ഴ പെ​യ്ത ശേ​ഷ​മു​ള്ള റോ​ഡി​ന്റെ അ​വ​സ്ഥ. കു​ടി​വെ​ള്ള പ​ദ്ധ​തി പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ എ​ടു​ത്ത കു​ഴി​ക​ൾ ഉ​യ​ർ​ത്തു​ന്ന അ​പ​ക​ട ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. നേ​ര​ത്തേ​യും കു​ഴി​യി​ൽ വീ​ണ് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. 

Tags:    
News Summary - Cargo lorry overturned and accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.