മേ​പ്പാ​ടി ക​ള്ളാ​ടി വെ​ള്ള​പ്പ​ൻ​ക​ണ്ടി​യി​ലെ സ്വ​കാ​ര്യ തോ​ട്ട​ത്തി​നു​ള്ളി​ൽ പു​ള്ളി​പ്പു​ലി കെ​ണി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ (ഫ​യ​ൽ ചി​ത്രം)

പുലി കെണിയിൽ കുടുങ്ങിയ സംഭവം: എസ്‌റ്റേറ്റ് ഉടമകൾക്കെതിരെ കേസ്

മേ​പ്പാ​ടി: പു​ലി കേ​ബി​ൾ കെ​ണി​യി​ൽ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം വ​നം വ​കു​പ്പ് കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു. മേ​പ്പാ​ടി ക​ള്ളാ​ടി വെ​ള്ള​പ്പ​ൻ​ക​ണ്ടി​യി​ലെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ലെ കു​ള​ത്തി​ന്‍റെ ക​ര​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ഞ്ച്​ വ​യ​സ്സ്​ തോ​ന്നി​ക്കു​ന്ന പു​ള്ളി​പ്പു​ലി കെ​ണി​യി​ൽ കു​ടു​ങ്ങി​യ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​നം വ​കു​പ്പ​ധി​കൃ​ത​ർ മ​യ​ക്കു​വെ​ടി വെ​ച്ച് പു​ലി​യെ കൂ​ട്ടി​ലാ​ക്കി ര​ക്ഷ​പ്പെ​ടു​ത്തി പി​ന്നീ​ട് വ​ന​ത്തി​ൽ വി​ടു​ക​യാ​യി​രു​ന്നു.

കാ​ട്ടു​പ​ന്നി​യെ കു​ടു​ക്കാ​ൻ ബോ​ധ​പൂ​ർ​വം വെ​ച്ച കേ​ബി​ൾ കെ​ണി​യി​ലാ​ണ് പു​ലി കു​ടു​ങ്ങി​യ​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​ർ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തോ​ട്ടം ഉ​ട​മ​ക​ൾ, സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ വ​നം വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് മേ​പ്പാ​ടി റേ​ഞ്ച് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.


Tags:    
News Summary - Case against estate owners for leopard trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.