മേപ്പാടി: മൂന്നു ദിവസത്തിനിടെ ഏഴു പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മേപ്പാടി സ്റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച അരപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ നാലു പൊലീസുകാർക്ക് കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്തിരുന്നു.
അന്നുതന്നെ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി പോസിറ്റിവായി. തുടർന്നു ഞായറാഴ്ച സ്റ്റേഷനിലെ 21 പൊലീസുകാരെ കൂടി മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആൻറിജൻ പരിശോധനക്ക് വിധേയമാക്കി. ഇതിൽ രണ്ടുപേർക്ക് രോഗം കണ്ടെത്തി. തുടർന്നാണ് പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.