മേപ്പാടി (വയനാട്): മേപ്പാടി ഗവ. പോളിയിലെ ചിലർ ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർഥികൾ വാടകക്ക് താമസിച്ചിരുന്ന വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. ലഹരിവലിക്കുന്നതിന് ഉപയോഗിക്കുന്നതെന്ന് കരുതുന്ന രണ്ട് ഉപകരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
താഞ്ഞിലോട്, ഒന്നാംമൈൽ, കടൂർ അമ്പലക്കുന്ന് എന്നിവിടങ്ങളിലെ ചില വീടുകളിലാണ് റെയ്ഡ് നടന്നത്. ആന്റി നാർകോട്ടിക്ക് സെൽ ചുമതലയുള്ള സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എം.ഒ. സിബിയുടെ നേതൃത്വത്തിൽ 30 ഓളം പേരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. വിദ്യാർഥികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.