വലയിൽ കുടുങ്ങിയ കാട്ടാടിനെ കൊന്ന് മാംസം പങ്കിട്ട നാലുപേർ അറസ്​റ്റിൽ

മേ​പ്പാ​ടി: വേ​ലി കെ​ട്ടി​യ വ​ല​യി​ൽ കു​ടു​ങ്ങി​യ അ​ഞ്ചു വ​യ​സ്സു​ള്ള കാ​ട്ടാ​ടി​നെ കൊ​ന്ന് മാം​സം പ​ങ്കി​ട്ടെ​ടു​ത്ത നാ​ലു​പേ​രെ വ​നം വ​കു​പ്പ് അ​റ​സ്​​റ്റ്​ ചെ​യ്തു. നെ​ടു​മ്പാ​ല സ്വ​ദേ​ശി​ക​ളാ​യ ഗാ​ർ​ഡ​ൻ ഹൗ​സ് രാ​ജ​ൻ (48), നെ​ടു​മ്പാ​ല കെ.​സി. മോ​ഹ​ന​ൻ (38), അ​രു​വി​ക്ക​ര​യി​ൽ എ.​കെ. ശി​വ​കു​മാ​ർ (40), പ​ന്ത്ര​ണ്ടാം പാ​ടി ജി. ​ഗി​ൽ​ബ​ർ​ട്ട് (40) എ​ന്നി​വ​രെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

റേ​ഞ്ച് ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ർ പ്ര​ദീ​പ് കു​മാ​ർ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ർ കെ. ​സ​നി​ൽ, സെ​ക്​​ഷ​ൻ ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​ആ​ർ. വി​ജ​യ​നാ​ഥ്, സി.​എ​സ്. ഉ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ങ്ങ​ളാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും മ​റ്റു അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മേ​പ്പാ​ടി നെ​ടു​മ്പാ​ല ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ച് വ​ന്യ മൃ​ഗ​ങ്ങ​ളെ അ​ന​ധി​കൃ​ത​മാ​യി പി​ടി​കൂ​ടി കൊ​ന്ന് ഇ​റ​ച്ചി ശേ​ഖ​രി​ക്കു​ന്ന റാ​ക്ക​റ്റി​ലെ ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്ന് സം​ശ​യി​ക്കു​ന്നു.

ബീ​റ്റ് ഫോ​റ​സ്​​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ അ​മ​ൽ, ബി​നീ​ഷ്, റി​ജേ​ഷ്, ര​ജ്ഞി​ത്, ഐ​ശ്വ​ര്യ സൈ​ഗാ​ൾ, വാ​ച്ച​ർ​മാ​രാ​യ സു​ധീ​ഷ്, രാ​ജേ​ഷ്, ഭാ​സ്ക​ര​ൻ, സു​ഭ​ദ്ര, സി.​കെ. കൃ​ഷ്ണ​ൻ, കെ.​സി. ബാ​ബു എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പ്ര​ത്യേ​കം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട ഷെ​ഡ്യൂ​ൾ മൂ​ന്നി​ൽ ഉ​ൾ​പ്പെ​ടു​ന്ന കാ​ട്ടാ​ടി​നെ കൊ​ന്ന​തി​നെ​തി​രെ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മു​ള്ള വി​വി​ധ വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ച് കേ​സെ​ടു​ത്തു. വൈ​ദ്യ പ​രി​ശോ​ധ​ന​ക്കു ശേ​ഷം പ്ര​തി​ക​ളെ ക​ൽ​പ​റ്റ സി.​ജെ.​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Four arrested for killing wild boar and sharing meat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.