മേപ്പാടി: ജോലിക്കിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എ.വി.ടി എസ്റ്റേറ്റ് ജീവനക്കാരെൻറ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച നഷ്പരിഹാരത്തുകയും ആശ്രിതന് ജോലിയും വർഷങ്ങൾ കഴിഞ്ഞിട്ടും നൽകിയില്ലെന്ന് പരാതി.
എസ്റ്റേറ്റിൽ പ്ലംബറായിരുന്ന സി. മണി 2016 ഏപ്രിൽ 20നാണ് ജോലിക്കിടെ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവം 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നതിനാൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ഇടയാക്കി.
തുടർന്ന് മണിയുടെ കുടുംബത്തിന് വനംവകുപ്പിൽനിന്ന് അഞ്ചു ലക്ഷം രൂപയും സംസ്ഥാന സർക്കാറിെൻറ നാല് ലക്ഷം രൂപയും നഷ്ടപരിഹാരവും ആശ്രിതന് ജോലിയും അധികൃതർ വാഗ്ദാനം ചെയ്തെങ്കിലും വനംവകുപ്പിെൻറ അഞ്ച് ലക്ഷം മാത്രമാണ് ലഭിച്ചത്. അഞ്ച് വർഷം കഴിഞ്ഞിട്ടും സർക്കാർ ധനസഹായത്തുകയോ ആശ്രിതന് ജോലിയോ ലഭിക്കാതെ കുടുംബം ദുരിതത്തിലാണ്. മണിയുടെ മകൻ സി.എം. മനുപ്രസാദിന് ജോലി നൽകണമെന്നതായിരുന്നു കുടുംബത്തിെൻറ താൽപര്യം.
ജോലിക്കായി മനുപ്രസാദ് മുട്ടാത്ത വാതിലുകളില്ല. എന്നാൽ, അധികൃതർ കൈ മലർത്തുകയാണുണ്ടായത്. പിന്നീട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റ് ചിലരുടെ കുടുംബത്തിലെ ആശ്രിതർക്ക് താൽക്കാലിക സർക്കാർ ജോലിയെങ്കിലും ലഭിച്ചപ്പോൾ അഞ്ചുവർഷമായി മനുപ്രസാദ് കാത്തിരിക്കുകയാണ്.
നാല് ലക്ഷം സർക്കാർ ധനസഹായവും വാഗ്ദാനത്തിലൊതുങ്ങിയതിെൻറ നിരാശയിലാണ് കുടുംബം. കൂലിപ്പണിയെടുത്താണ് മനുപ്രസാദ് കുടുംബം പോറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.