മേപ്പാടി: കടൂരിലെ വന പ്രദേശത്തുനിന്ന് കഴിഞ്ഞ ദിവസം ആറു ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി. ചന്ദനം കടത്താനുപയോഗിച്ച വാഹനത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. അതിന്റെ ഉടമയെക്കുറിച്ചും പ്രതികളെ സംബന്ധിച്ചും വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇടവേളക്കു ശേഷം മേഖലയിൽ ചന്ദനമോഷണ സംഘങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്.
രണ്ടു വർഷത്തിനിടയിൽ ചന്ദനം മുറിച്ചു കടത്തിയ കേസുകളിൽ ഒന്നിലേറെ അറസ്റ്റുകൾ നടന്നിട്ടുണ്ട്. പ്രദേശത്തെ ചിലരുടെ കൂടി സഹായത്തോടെ മറ്റ് ജില്ലകളിൽ നിന്നുള്ള സംഘങ്ങളാണ് ചന്ദനം മുറിച്ചു കടത്തുന്നതിനു പിന്നിൽ. ഇവരുടെ സ്വാധീനത്തിന് മുന്നിൽ നിയമ നടപടികൾ ദുർബലമായിപ്പോകുന്നുവെന്നും ആക്ഷേപമുണ്ട്. കേരളത്തിൽ മറയൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചന്ദന മരങ്ങളുള്ള മേഖലയാണ് മേപ്പാടി റേഞ്ച്. ഇതിനിടെ നിരവധി മരങ്ങളാണ് മേഖലയിൽ നിന്ന് മുറിച്ചുപോയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.