ഐസൊലേഷൻ പാടിയായി ഉപയോഗിച്ചിരുന്ന പോഡാർ പ്ലാ​േൻറഷൻ നെല്ലിമുണ്ടയിലെ

കെട്ടിടം

'തോട്ടങ്ങളിൽ ഐസൊലേഷൻ പാടികൾ പുന:സ്ഥാപിക്കണം'

മേപ്പാടി: പകർച്ചവ്യാധികൾ ഉണ്ടായാൽ രോഗികളെ പ്രത്യേകമായി മാറ്റിപ്പാർപ്പിച്ച് അവർക്ക് പരിചരണം നൽകുന്നതിന് മുൻകാലത്ത് തോട്ടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ഐസൊലേഷൻ പാടികൾ, പുതിയ സാഹചര്യത്തിൽ പുന:സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു.

ഇംഗ്ലീഷുകാർ തോട്ടങ്ങൾ നടത്തിയിരുന്ന കാലത്ത് അങ്ങനെയൊരു സംവിധാനമുണ്ടായിരുന്നു. മലമ്പനി, വസൂരി, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ പിടിപെടുന്ന തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ച് സമ്പർക്ക വ്യാപനം തടയുന്നതിനും മരുന്നുകളും പരിചരണവും നൽകുന്നതിനും വേണ്ടി എസ്‌റ്റേറ്റിനുള്ളിൽത്തന്നെ ആൾപ്പാർപ്പില്ലാത്ത പ്രദേശത്ത് പാടിമുറികൾ സജ്ജീകരിക്കുകയായിരുന്നു രീതി. അത് ഐസൊലേഷൻ പാടി എന്നാണ് അറിയപ്പെട്ടിരുന്നത്.

പകർച്ചവ്യാധികളുടെ ഭീഷണി ഒഴിഞ്ഞതോടെ ഐസൊലേഷൻ പാടികളുടെ ആവശ്യമില്ലാതെ വന്നു. ഐസൊലേഷൻ പാടികളായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങൾ ചില എസ്‌റ്റേറ്റുകളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 1940 കാലഘട്ടങ്ങളിൽ നിർമിച്ചതാണിത്​. അറ്റകുറ്റപ്പണികൾ നടത്തിയാൽ അവ വീണ്ടും ഉപയോഗിക്കാനാകും. അല്ലെങ്കിൽ മറ്റ് ഏതെങ്കിലും പാടി ഇതിനായി സജ്ജീകരിക്കാം. കോവിഡ് സമ്പർക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ എസ്‌റ്റേറ്റുകളിൽ ഐസൊലേഷൻ പാടികൾ പുന:സ്ഥാപിക്കണമെന്ന് ഐ.എൻ.ടി.യു.സി യൂനിയൻ ആവശ്യപ്പെട്ടു.

Tags:    
News Summary - ‘Isolation home should be restored in tea plantation’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.