മേപ്പാടി: കോവിഡ് കാലത്ത് നിർത്തലാക്കിയിരുന്ന കോഴിക്കോട്-മേപ്പാടി-താളൂർ കെ.എസ്.ആർ.ടി.സി ബസ് സർവിസ് പുനരാരംഭിച്ചു. ബസിന് അഡ്വ. ടി.സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ മേപ്പാടിയിൽ സ്വീകരണം നൽകി. താളൂർ ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം എം.എൽ.എ നിയമസഭയിലടക്കം ഉന്നയിച്ചിരുന്നു. തുടർന്നാണ് സർവിസ് പുനരാരംഭിച്ചത്.
മേപ്പാടി, മൂപ്പൈനാട്, അമ്പലവയൽ, നെന്മേനി പഞ്ചായത്തുകളിലുള്ളവർക്കും താളൂർ അതിർത്തി പ്രദേശങ്ങളിലുള്ളവർക്കും ഏറെ പ്രയോജനപ്പെടുന്നതാണ് സർവീസ്. സ്വീകരണത്തിന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ കെ.പി. ഹൈദരാലി, ടെൻസൺ, കമാലുദ്ദീൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി. നാസർ, രാജു ഹെജമാടി തുടങ്ങിയവർ നേതൃത്വം നൽകി.
വടുവഞ്ചാൽ: ബസിന് യൂത്ത് കോൺഗ്രസ് മൂപ്പൈനാട് മണ്ഡലം കമ്മിറ്റി വടുവഞ്ചാലിൽ സ്വീകരണം നൽകി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി യു. ബാലൻ, ജിനേഷ് വർഗീസ്, പ്രവീൺ, പി.ജെ. വിനു, അനീഷ് ദേവസ്യ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.