മേപ്പാടി: കടൂരിൽ റോഡരികിലായി എച്ച്.എം.എൽ തേയിലത്തോട്ടത്തിലെ മരത്തിൽ കഴിഞ്ഞ ദിവസം രാത്രി പുള്ളിപ്പുലിയെ കാണാനിടയായത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.
തോട്ടത്തിനു സമീപം വനപ്രദേശത്ത് പുലികളുടെ സാന്നിധ്യമുണ്ട്. ഇതുകാരണം രാത്രികാലങ്ങളിൽ ആളുകൾ പുറത്തിറങ്ങി നടക്കാൻ ഭയപ്പെടുകയാണ്. കഴിഞ്ഞ ദിവസം രാത്രി അതുവഴി വാഹനത്തിൽ കടന്നുപോയവരാണ് പുലിയെ കണ്ടത്. വിവരമറിഞ്ഞ് പിന്നീട് വനം വകുപ്പധികൃതർ സ്ഥലത്തു പോയി പരിശോധന നടത്തി.
മാനന്തവാടി: മൂന്നു മാസത്തെ ഇടവേളക്കുശേഷം കുറുക്കൻമൂല വീണ്ടും കടുവയുടെ ആക്രമണ ഭീഷണിയിൽ. തിങ്കളാഴ്ച ഉച്ചയോടെ കോതമ്പറ്റ കോളനിയിലെ ബാബുവിന്റെ പശുവിനെയാണ് കടുവ കൊന്നത്. വയലിൽ മേയാൻ വിട്ടതായിരുന്നു.
വനപാലകർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ പ്രദേശത്തെ 14 കർഷകരുടെ 17 വളർത്തുമൃഗങ്ങളെ കൊന്ന സംഭവം വലിയ വിവാദമായിരുന്നു. ഈ കർഷകർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.