ഏ​ക​പ​ക്ഷീ​യ​മാ​യി ന​ട​ത്തി​യ മി​നി​മം ബോ​ണ​സ് പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ കോ​ട്ട​നാ​ട് പ്ലാ​ന്‍റേ​ഷ​ൻ മ​സ്റ്റ​ർ ഓ​ഫിസി​ന് മു​ന്നി​ൽ

തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക​ട​നം ന​ട​ത്തു​ന്നു

ഏകപക്ഷീയമായി കുറഞ്ഞ ബോണസ്; കോട്ടനാട് പ്ലാന്‍റേഷനിൽ തൊഴിലാളികളുടെ പ്രതിഷേധം

മേപ്പാടി: എസ്റ്റേറ്റ് മാനേജ്മെന്‍റ് ഏകപക്ഷീയമായി 8.33 ശതമാനം മിനിമം ബോണസ് പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി തൊഴിലാളികൾ. കുറഞ്ഞ ബോണസ് അടിച്ചേൽപിക്കുന്ന മാനേജ്മെന്‍റ് തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ തൊഴിലാളി സംഘടനകൾ.

തോട്ടം മേഖലയിൽ ശമ്പള പരിഷ്കരണം നീളുന്നതിനെതിരെ പ്രതിഷേധം പുകയുന്നതിൽ ഏകപക്ഷീയമായി മിനിമം ബോണസ് പ്രഖ്യാപിച്ചതോടെ വീണ്ടും തോട്ടം മേഖല സമരത്തിലേക്ക് നീങ്ങുകയാണ്. കോട്ടനാട് പ്ലാന്‍റേഷനിൽ ഏകപക്ഷീയമായി മാനേജ്മെന്‍റ് ബോണസ് പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. 15 ശതമാനം എങ്കിലും ബോണസ് അനുവദിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

തൊട്ട് മുൻവർഷം 13.44 ശതമാനം ബോണസ് നൽകിയതാണ്. ഇപ്രാവശ്യം മാനേജ്മെന്‍റ് ചർച്ച കൂടാതെ മിനിമം ബോണസ് പ്രഖ്യാപിക്കുകയായിരുന്നുവെന്ന് യൂനിയനുകൾ ആരോപിച്ചു. അതിനെതിരെ ഏഴു ദിവസമായി രാവിലെ ജോലിക്ക് കയറും മുമ്പ് മസ്റ്റർ ഓഫിസിനു മുന്നിൽ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തിവരുന്നുണ്ട്.

കോട്ടനാട് എസ്റ്റേറ്റിൽ തൊഴിലാളികൾ സൂചന സമരമായാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. പോയ വർഷങ്ങളിൽ തോട്ടം ലാഭകരമായിട്ടാണ് നടക്കുന്നത്. അതിന്‍റെ വിഹിതം തൊഴിലാളികൾക്ക് കൂടി അർഹതപ്പെട്ടതാണെന്ന് യൂനിയൻ നേതാക്കൾ പറഞ്ഞു.

Tags:    
News Summary - low bonus-workers protest in Kottanad Plantation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.