കൽപറ്റ: കൽപറ്റ നിയോജകമണ്ഡലത്തിൽ നിലവിൽ നടന്നുവരുന്നതും പുതിയതായി ആരംഭിക്കാനുള്ളതുമായ എല്ലാ കിഫ്ബി പ്രവൃത്തികളുടെയും അവലോകന യോഗം ജനുവരി 18ന് തിരുവനന്തപുരത്തുള്ള കിഫ്ബി ആസ്ഥാനത്ത് ചേർന്നതായി അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഡീഷനൽ സി.ഇ.ഒയുടെ നേതൃത്വത്തിൽ കിഫ്ബി യിലെ ഉയർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
കൽപറ്റ ബൈപാസ് റോഡ് നിർമാണത്തിൽ നിലവിലെ കരാറുകാരെൻറ നിരുത്തരവാദപരമായ നടത്തിപ്പാണ് പ്രവൃത്തിയുടെ ശോച്യാവസ്ഥക്ക് കാരണമെന്ന് യോഗം വിലയിരുത്തി. നിലവിലുള്ള കരാറുകാരനായ ആർ.എസ്. ഡെവലപ്പേഴ്സിനെ കൊണ്ട് അടിയന്തരമായി പ്രവൃത്തി പൂർത്തീകരിക്കുകയോ അല്ലെങ്കിൽ പ്രവൃത്തിയിൽനിന്നും റിസ്ക് ആൻഡ് കോസ്റ്റ് ഈടാക്കി ടെർമിനേറ്റ് ചെയ്യുകയോ വേണമെന്ന് യോഗം തീരുമാനിച്ചു.
ബൈപാസ് പ്രവൃത്തി പുനഃക്രമീകരിക്കുകയാണെങ്കിൽ അതിന് മുൻപായി റോഡിൽ അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് എം.എൽ.എ നിർദേശം നൽകി. കൽപറ്റ-വാരമ്പറ്റ റോഡിൽ പ്രവൃത്തി കാലതാമസത്തിനുള്ള പ്രധാന കാരണം പുതുക്കിയ എസ്റ്റിമേറ്റിെൻറ അംഗീകാര നടപടികൾ നടന്ന് വരുന്നതിനാലാണെന്ന് യോഗം വിലയിരുത്തി.
ഇതിനായുള്ള നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതാണെന്ന് കിഫ്ബി ഉറപ്പ് നൽകിയിട്ടുണ്ട്. റോഡിെൻറ വശങ്ങളിൽ താമസിക്കുന്ന ആറു കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെയും ജനപ്രതിനിധികളുടേയും യോഗം വിളിച്ച് പ്രശ്ന പരിഹാരം നടത്തുമെന്ന് എം.എൽ.എ അറിയിച്ചു.
മേപ്പാടി-ചൂരൽമല റോഡിൽ പ്രധാന പ്രവൃത്തി നടപ്പിലാകാനുള്ള കാലതാമസം ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. ഇതുസംബന്ധിച്ച് നടത്തിയ നിരവധി ചർച്ചകളിലൂടെ ഏകദേശം സ്ഥലം വിട്ടു നൽകാനുള്ള ധാരണയായിട്ടുണ്ട്. റോഡിെൻറ ഇപ്പോഴുള്ള ശോച്യാവസ്ഥ ഒഴിവാക്കാൻ കിഫ്ബി റെക്ടിഫിക്കേഷൻ പ്രവൃത്തി 27,52,673.47 രൂപക്ക് കരാർ നൽകി. ഫെബ്രുവരിയോടെ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്.
കൽപറ്റ ഗവ. എൻ.എം.എസ്.എം കോളജിലെ പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കും. മണ്ഡലത്തിലെ വിവിധ സ്കൂളുകളിലുള്ള പ്രവൃത്തികളിലെ കാലതാമസം പരിഹരിക്കാനായി ജനുവരി 20ന് എൽ.എസ്.ജി.ഡി എ.ഇ മാരുടെ യോഗം വിളിച്ചു ചേർക്കും. ഇൻഡോർ സ്റ്റേഡിയം പ്രവർത്തി ഈ വർഷം ജൂണിൽ പൂർത്തീകരിക്കും. മണിയങ്കോട് ക്ഷേത്രത്തിലെ അയ്യപ്പ ഭക്തർക്കുള്ള ഇടത്താവളം പ്രവൃത്തി ടി.ഡി.ബി എന്ന എക്സിക്യൂഷൻ ഏജൻസിയെ ഏൽപിക്കുകയും പ്രവർത്തി കരാർ നൽകി അടിയന്തരമായി ആരംഭിച്ച്, സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടതായി എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.