മേപ്പാടി: ഗതാഗത തടസ്സ ത്തിനും അപകടങ്ങൾക്കും കാരണമായി രാപ്പകൽ വ്യത്യാസമില്ലാതെ കന്നുകാലിക്കൂട്ടം റോഡിൽ അലയുന്നു. രാത്രിയും പകലും ഇവ റോഡിൽതന്നെയാണ്. ചൂരൽമല റോഡിൽ വർഷങ്ങളായി ഇതാണ് സ്ഥിതി. രാവിലെ മുതൽ രാത്രി വരെ നിരവധി ടൂറിസ്റ്റ് വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്.
രാവിലെയൊക്കെ ഇതു വഴി വാഹനങ്ങൾക്ക് കടന്നു പോകാൻ വലിയ ബുദ്ധിമുട്ടാണ്. ഇവ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. കന്നുകാലികൾ റോഡിൽ പരസ്പരം ഏറ്റുമുട്ടുന്ന ഘട്ടങ്ങളിൽ ഇതു വഴി വരുന്ന വാഹനങ്ങളിൽ ഇവ ചെന്നിടിച്ചും അപകടങ്ങളുണ്ടാക്കുന്നു.
കന്നുകാലികളെ പൊതു നിരത്തിലേക്ക് തുറന്നു വിടുന്നതിനെതിരെ ശക്തമായ നിയമങ്ങളുണ്ടെങ്കിലും അത് നടപ്പാക്കേണ്ട ഗ്രാമപഞ്ചായത്ത് ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നിരവധി അപകടങ്ങളാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്. കന്നുകാലികളെ റോഡിലേക്ക് തുറന്നു വിടുന്നവർക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.