മേപ്പാടി: കല്ലുമലയിൽ സ്വകാര്യ എസ്റ്റേറ്റ് നിർമിച്ച അണക്കെട്ട് അപകട ഭീഷണി ഉയർത്തുന്നുവെന്ന പരാതിയെ തുടർന്ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി പി. ഗഗാറിൻ എന്നിവർ അണക്കെട്ട് സന്ദർശിച്ചു. ജില്ല കലക്ടറുമായി എം.എൽ.എ ഫോണിൽ ബന്ധപ്പെട്ടു. ജനങ്ങൾക്ക് സുരക്ഷ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ജലസ്രോതസ്സുകൾ തടസ്സപ്പെടുത്തി ഡാം നിർമിച്ച വിഷയത്തിൽ ഗ്രാമപഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് പി. ഗഗാറിൻ ആവശ്യപ്പെട്ടു.
ഡാമിനെ ബലപ്പെടുത്തുകയും വെള്ളം തുറന്നുവിടാൻ ഷട്ടറുകൾ സ്ഥാപിക്കുകയും വേണം. ജനങ്ങളുടെ ഭീതിയകറ്റാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഇരുവരും പ്രദേശ വാസികൾക്ക് ഉറപ്പുനൽകി. ഡാം നിരവധി കുടുംബങ്ങൾക്ക് ഭീഷണിയായ സാഹചര്യത്തിൽ തിങ്കളാഴ്ച ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.