മേപ്പാടി: ടൗണിൽ പ്രവർത്തിക്കുന്ന പൊതുമേഖല ബാങ്കുകളിലെ ജനത്തിരക്ക് കോവിഡ് സമ്പർക്ക വ്യാപന ഭീഷണി ഉയർത്തുന്നു. സാമൂഹിക സുരക്ഷ പെൻഷൻ, തോട്ടം തൊഴിലാളികളുടെ ശമ്പളം എന്നിവയൊക്കെ ദേശസാത്കൃത ബാങ്കുകളിലേക്കാണ് എത്തുന്നത്. മറ്റു സേവനങ്ങൾക്കായി എത്തുന്നവരും കൂടിയാകുന്നതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
എ.ടി.എമ്മുകളിൽ പണമില്ലാത്തതും തിരക്കിനു കാരണമാകുന്നു. അകത്തേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നുണ്ടെങ്കിലും ജനങ്ങൾ ബാങ്കിനു മുന്നിൽ കൂട്ടംകൂടി നിൽക്കുന്നതാണ് ഭീഷണിയാകുന്നത്.
ആവശ്യക്കാർ എ.ടി.എമ്മിൽ പണമില്ലാത്തതിനാൽ നേരെ ബാങ്കിലേക്കെത്തുകയാണ്. എല്ലാവരും കൂടിയാകുമ്പോൾ വലിയ ആൾത്തിരക്കായി മാറുന്നു. ടൗണിലെ പല എ.ടി.എം മെഷീനുകളും നോക്കുകുത്തിയാണ്. എ.ടി.എമ്മിൽ പണം ഉറപ്പാക്കാൻ വേണ്ട നടപടികൾ പല ശാഖ മാനേജർമാരും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ബാങ്കുകൾക്കു മുന്നിലെ ജനക്കൂട്ടം കോവിഡ് സമ്പർക്ക വ്യാപനത്തിനിടയാക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ പ്രവർത്തകരും ഇത് ശരിവെക്കുന്നു. എ.ടി.എമ്മിൽ പണമുണ്ടെങ്കിൽ ബാങ്കിലെ ആൾത്തിരക്ക് ഗണ്യമായി കുറക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.