നോ​ക്കു​കു​ത്തി​യാ​യ മേ​പ്പാ​ടി​യി​ലെ എ.​ടി.​എ​മ്മു​ക​ളി​ൽ ഒ​ന്ന് 

മേപ്പാടിയിലെ എ.ടി.എമ്മുകളിൽ പണമില്ല, നട്ടംതിരിഞ്ഞ് ജനം

മേപ്പാടി: തുടർച്ചയായ നാലു ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കെ ദേശസാൽകൃത ബാങ്കുകൾ എ.ടി.എമ്മുകളിൽ പണം ലഭ്യമാക്കാതെ ജനങ്ങളെ വട്ടം കറക്കി. സാധാരണ ജനങ്ങൾ, വിനോദ സഞ്ചാരികൾ എന്നിവരൊക്കെ ഇതുകാരണം വലഞ്ഞു. നാലുദിവസം ബാങ്ക് അവധിയായതിനാൽ എ.ടി.എം കൗണ്ടറുകളിൽ പണം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ബാങ്കധികൃതർക്ക് നിർദേശമുണ്ടായിരുന്നതായാണ് വിവരം.

എന്നാൽ, മേപ്പാടിയിലെ ദേശസാൽകൃത ബാങ്ക് അധികൃതർ ഇത് അറിഞ്ഞതായി ഭാവിച്ചില്ല. ഓൺലൈൻ ബാങ്കിങ് സൗകര്യമുള്ളവർ ഒഴികെ ബാക്കിയുള്ള ജനങ്ങൾ ഇതോടെ കഷ്ടത്തിലായി. കഴിഞ്ഞ കുറെ ദിവസങ്ങളായി മേപ്പാടിയിലെ എ.ടി.എം കൗണ്ടറുകളിൽ പലതും നോക്കുകുത്തിയാണ്. ഒന്നിടവിട്ട ദിവസങ്ങളിൽപോലും പണം ലഭിക്കാത്ത സ്ഥിതിയായിരുന്നു.

സാമ്പത്തിക വർഷാവസാന ഓഡിറ്റിങ് നടക്കാനിരിക്കെ കണക്കിൽ നിക്ഷേപത്തുക ഉയർത്തിക്കാണിക്കാനായി അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കാൻ ആളുകൾക്ക് അവസരം നിഷേധിക്കുകയെന്ന ഗൂഢതന്ത്രമാണ് ബാങ്കുകൾ നടപ്പാക്കിയതെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്.

Tags:    
News Summary - no money in ATMs in Meppadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.