മേപ്പാടി: ഏറെ നാൾ അടഞ്ഞുകിടന്നതിനു ശേഷം സൂചിപ്പാറ വിനോദ സഞ്ചാരകേന്ദ്രം വീണ്ടും തുറന്നു. നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ബുധനാഴ്ച തുറന്നത്. ആദ്യ ദിവസം കുറഞ്ഞ സഞ്ചാരികൾ മാത്രമാണ് എത്തിയത്. രാവിലെ എട്ടിന് തുറന്ന കേന്ദ്രത്തിൽ ഉച്ചക്ക് രണ്ടുവരെ എത്തിയത് 300ൽ താഴെ പേരാണ്. കോടതി ഉത്തരവിനെത്തുടർന്ന് 2019 മാർച്ച് 27ന് അടച്ച സൂചിപ്പാറ വിനോദ സഞ്ചാരകേന്ദ്രം രണ്ട് വർഷത്തിനു ശേഷം കോടതി അനുമതിയോടെ 2021 ഏപ്രിൽ 10 നാണ് വീണ്ടും തുറക്കുന്നത്. ഏപ്രിൽ 22 വരെ മാത്രമേ തുറന്നു പ്രവർത്തിക്കാനായുള്ളൂ. പിന്നെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടർന്ന് അടച്ചിടേണ്ടി വന്നു.
2021 ആഗസ്റ്റ് 11 ന് വീണ്ടും തുറന്നെങ്കിലും വാർഡ് നിയന്ത്രിത മേഖല ആയതിനെത്തുടർന്ന് വീണ്ടും അടക്കുകയായിരുന്നു. സൂചിപ്പാറ വന സംരക്ഷണ സമിതിയാണ് കേന്ദ്രത്തിെൻറ പ്രവർത്തനങ്ങൾ നോക്കി നടത്തുന്നത്. 46 ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. കേന്ദ്രം വീണ്ടും തുറന്നു പ്രവർത്തനമാരംഭിച്ചത് അവർക്ക് ആശ്വാസമായി. ദീർഘകാലം അടഞ്ഞു കിടന്നതിെൻറ പരാധീനതകൾ നിരവധിയുണ്ട്. പ്രാഥമിക സൗകര്യങ്ങളുടെ കാര്യത്തിൽ ഇനിയും ഒത്തിരി പുരോഗമിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.