മേപ്പാടി: വർഷങ്ങൾക്കു മുമ്പ് കാരാപ്പുഴ റിസർവോയറിലെ വെള്ളത്തിൽ മുങ്ങി അപ്രത്യക്ഷമായ മേപ്പാടി നത്തംകുനിയിലെ പാലം വീണ്ടും പ്രത്യക്ഷപ്പെട്ടത് ആളുകൾക്ക് കൗതുക കാഴ്ചയായി. റിസർവോയറിലേക്കെത്തുന്ന ചെറിയ തോടുകൾ പലതും വേനലിൽ വറ്റി വരണ്ടു.
അതിന് പുറമെ ഡാമിലെ ഷട്ടറുകൾ തുറന്ന് വലിയ അളവിൽ വെള്ളം കബനിയിലേക്കടക്കം ഒഴുക്കാൻ തുടങ്ങിയപ്പോൾ റിസർവോയറിൽ ജലനിരപ്പ് മുമ്പില്ലാത്ത വിധം താഴ്ന്നതോടെയാണ് പാലം വീണ്ടും കാണാൻ ആളുകൾക്ക് അവസരമുണ്ടായത്. മുമ്പ് പല തവണ പാലത്തിലൂടെ സഞ്ചരിച്ചതിന്റെ ഓർമ പുതുക്കാൻ പലർക്കും വീണ്ടും അവസരം ലഭിച്ചു. കാരാപ്പുഴ അണക്കെട്ടിനു വേണ്ടി ഭൂമി ഒഴിഞ്ഞു കൊടുത്ത് ജില്ലയുടെ പല ഭാഗത്തേക്കും മാറി താമസിച്ചവർ പോലും പാലം വീണ്ടും ഉയർന്നുവന്ന വിവരമറിഞ്ഞ് കാണാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.