മേപ്പാടി: നെടുമ്പാല ടൗണിൽ അപകടഭീഷണി ഉയർത്തിനിന്നിരുന്ന കൂറ്റൻ മരത്തിന്റെ കൊമ്പുകൾ മുറിച്ചുനീക്കി. വനം വകുപ്പിന്റെ കൈവശത്തിലുള്ള ഭൂമിയിൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കുകൂടി ഭീഷണിയായി നിന്ന ഗ്രാന്റീസ് മരത്തിന്റെ കൊമ്പുകളാണ് മുറിച്ചുമാറ്റിയത്. 40 മീറ്ററിലധികം ഉയരമുള്ള മരത്തിന്റെ കൊമ്പുകൾ റോഡിലേക്ക് പൊട്ടിവീഴുക പതിവായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
അപകട ഭീഷണി ഒഴിവാക്കാൻ മരത്തിന്റെ കൊമ്പുകൾ മുറിക്കണമെന്ന ഗ്രാമപഞ്ചായത്തിന്റെ അപേക്ഷ പരിഗണിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റി കൊമ്പുകൾ മുറിച്ചുനീക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വനം വകുപ്പ് അനുമതി നൽകുകയായിരുന്നു. ഇതിനുള്ള ചെലവ് നാട്ടുകാരാണ് വഹിച്ചത്. രണ്ട് ദിവസങ്ങളിലായാണ് കൊമ്പുകൾ മുറിക്കുന്ന പ്രവൃത്തി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.