മേപ്പാടി: ഗ്രാമപഞ്ചായത്ത് പുഴമൂല, എരുമക്കൊല്ലി ഇരുപത്തിരണ്ട് എന്നിവിടങ്ങളിലെ ജനവാസമേഖലകളിൽ വീണ്ടും കാട്ടാനകൾ നാശം വിതച്ചു. ഞായറാഴ്ച അർധരാത്രിക്കു ശേഷമാണ് രണ്ടു കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയത്. കർഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ, കാപ്പി മുതലായ വിളകൾ വ്യാപകമായി നശിപ്പിച്ചു. വിവരമറിയിച്ചാലും അർഹിക്കുന്ന ഗൗരവത്തോടെ വനം അധികൃതർ പ്രശ്നത്തെ കാണുന്നില്ലെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്.
ആനകളെ നാട്ടിൽ നിന്ന് തുരത്താൻ വേണ്ടത്ര ജീവനക്കാരില്ല, വാഹനമില്ല എന്നെല്ലാമുള്ള കാരണങ്ങൾ പറഞ്ഞ് സ്ഥലത്തു വരാതെ ഒഴിഞ്ഞുമാറുകയാണ് പതിവെന്നും പ്രദേശവാസികൾ ആരോപിച്ചു. ആനകളെ പ്രതിരോധിക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് ആവശ്യം.
ഇരുളത്ത് കാട്ടാന കൃഷി നശിപ്പിച്ചു
ഇരുളം: ഓര്‍ക്കടവില്‍ കാട്ടാനയിറങ്ങി വാഴകൃഷിയും നെല്‍കൃഷിയും നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കര്‍ഷകരായ ചെറുകുന്നേല്‍ രാജേഷ്, രാഘവന് ഓര്‍ക്കടവ് എന്നിവരുടെ കുലച്ച ഇരുന്നൂറോളം വാഴകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്ന ഓര്‍ക്കടവില്‍ കൃഷി നശിപ്പിക്കുന്നത് പതിവാണ്. വാഴ, ഇഞ്ചി, നെല്ല് എന്നിവയാണ് പ്രധാനമായും ഓര്‍ക്കടവില്‍ കൃഷി ചെയ്തുവരുന്നത്. കാട്ടാനകള്‍ കൂട്ടത്തോടെ വയലിലിറങ്ങി നെല്ല്, ഇഞ്ചി കൃഷികൾക്ക് വ്യാപക നാശം വരുത്തുകയാണ്. വായ്പയെടുത്തും മറ്റുമാണ് ഇവിടെ കര്‍ഷകര്‍ കൃഷി ചെയ്തുവരുന്നത്. നിരന്തരമായി കാട്ടാനകളെത്തുന്നത് പ്രദേശത്ത് താമസിക്കുന്നവരെയും ഭീതിയിലാഴ്ത്തി. സന്ധ്യ മയങ്ങിയാൽ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയക്കുന്ന അവസ്ഥയാണുള്ളത്. പ്രദേശത്ത് വനം വകുപ്പ് കാവലേര്പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.