മേപ്പാടി: മേപ്പാടി കെ.ബി റോഡിൽ അഴുക്കുചാൽ കവിഞ്ഞൊഴുകി മലിനജലം റോഡിൽ കെട്ടിക്കിടക്കുന്നു. സമീപത്തുള്ള വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കുമെല്ലാം ദുർഗന്ധം കാരണം മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. കെ.ബി റോഡ് ഭാഗത്തെ അഴുക്കുചാലുകൾ പതിറ്റാണ്ടുകളുടെ പഴക്കമുള്ളതും കാലഹരണപ്പെട്ടവയുമാണ്.
പലഭാഗത്തും അഴുക്കുചാൽ അടഞ്ഞതുമൂലമാണ് അത് കവിഞ്ഞൊഴുകുന്നത്. അഴുക്കുചാൽ വൃത്തിയാക്കുന്ന പ്രവൃത്തി അടുത്തകാലത്തൊന്നും നടന്നിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പധികൃതരോടൊക്കെ പരാതിപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.