മേപ്പാടി: വേനൽച്ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ തോട്ടം തൊഴിലാളികളുടെയും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന അസംഘടിത തൊഴിലാളികളുടെയും ജോലിസമയം പുനഃക്രമീകരിക്കണമെന്ന് ആവശ്യം. ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്നതിനാൽ വെയിലേറ്റ് ജോലി ചെയ്യുന്നവർക്ക് സൂര്യാതപമേൽക്കാനുള്ള സാധ്യത ഏറെയാണ്. ജില്ലയിൽ ശരാശരി 32 -34 ഡിഗ്രി സെൽഷ്യസ് ചൂടാണ് പകൽ അനുഭവപ്പെടുന്നത്.
ഈ സാഹചര്യത്തിൽ നേരിട്ട് വെയിലേറ്റ് ജോലി ചെയ്യുന്ന തൊഴിലാളികൾ സൂര്യാതപ ഭീഷണി നേരിടുന്നു. മുൻവർഷങ്ങളിൽ ഇതേ കാലയളവിൽ ജോലിസമയം പുനഃക്രമീകരിച്ച് അധികൃതർ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇക്കുറി ഇതുവരെ അതുണ്ടായിട്ടില്ല. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പകൽ 12 മുതൽ രണ്ടു മണി വരെ തൊഴിലാളികൾക്ക് ജോലിസമയത്തിൽ ഇളവു നൽകിയേ തീരൂ. തൊഴിൽ വകുപ്പും ജില്ല ഭരണകൂടവും അടിയന്തരമായി ഇതുസംബന്ധിച്ച് ഉത്തരവിറക്കണമെന്നാണ് ഈ രംഗത്തുള്ള സംഘടനകൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.