അ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​ൻ മ​ക​ന് ബിഹാ​റി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് എ​സ്.​വൈ.​എ​സ് സാ​ന്ത്വ​നം നേ​താ​ക്ക​ൾ കൈ​മാ​റു​ന്നു

അ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര​ ക്രി​യ​ക​ൾ​ക്ക് ബീ​ഹാ​റി​ലേ​ക്ക്

മേ​പ്പാ​ടി: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ അ​മ്മ​യു​ടെ മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ൾ ചെ​യ്യാ​ൻ ബിഹാ​റി​ലേ​ക്ക് പോ​കാ​ൻ മ​ക​ന് വ​ഴി​യൊ​രു​ക്കി എ​സ്.​വൈ.​എ​സ് സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ. അ​വ​സാ​നം സ്വ​ന്തം ജ​ന്മ ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന അ​മ്മ ഫു​ൽ​കു​മാ​രി ദേ​വി​യു​ടെ ആ​ഗ്ര​ഹം ന​ട​ന്നി​ല്ലെ​ങ്കി​ലും അ​വ​രു​ടെ മ​ര​ണാ​ന​ന്ത​ര ക്രി​യ​ക​ൾ​ക്ക് നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന മ​ക​ന്റെ ആ​ഗ്ര​ഹ​ത്തി​നാ​ണ് സാ​ന്ത്വ​നം പ്ര​വ​ർ​ത്ത​ക​ർ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.

ബിഹാ​റി​ലെ വൈ​ശാ​ലി ജി​ല്ല​യി​ലെ ഭ​ഗ​വാ​ൻ പൂ​രി​ലേ​ക്ക് പോ​കേ​ണ്ട മ​ക​ൻ ര​വി രോ​സ​ൻ കു​മാ​റി​ന് ജി​ല്ല എ​സ്.​വൈ.​എ​സ് സാ​ന്ത്വ​നം വി​മാ​ന​ടി​ക്ക​റ്റും മ​റ്റു യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കിക്കൊ​ടു​ത്തു. ഹാ​രി​സ​ൺ എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്കാ​യെ​ത്തി​യ​താ​ണ് രോ​സ​ൻ കു​മാ​റി​ന്റെ കു​ടും​ബം. ദു​ര​ന്ത​ത്തി​ൽ അ​മ്മ മ​ര​ണ​പ്പെ​ട്ട​തി​നു പു​റ​മെ മൂ​ന്നു ബ​ന്ധു​ക്ക​ളെ കാ​ണാ​താ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കൈ​യി​ലു​ള്ള സ​മ്പാ​ദ്യ​ങ്ങ​ളെ​ല്ലാം ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ലി​ച്ചു​പോ​വു​ക​യും ചെ​യ്തു. മ​ർ​ക​സ് ബീ​ഹാ​ർ കോ​ഓ​ഡി​നേ​റ്റ​റാ​ണ് രോ​സ​ൻ കു​മാ​റി​ന്റെ കു​ടും​ബ​ത്തി​ന്റെ ദ​യ​നീ​യ ചി​ത്രം സാ​ന്ത്വ​നം ഹെ​ൽ​പ്പ് ഡെ​സ്കി​ൽ അ​റി​യി​ച്ച​ത്.

കേ​ര​ള മു​സ് ലിം ​ജ​മാ​അ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​ഒ. അ​ഹ്മ്മ​ദ് കു​ട്ടി ബാ​ഖ​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ശ​റ​ഫു​ദ്ദീ​ൻ, എ​സ്.​വൈ.​എ​സ് ജി​ല്ല പ്ര​സി​ഡ​ന്റ് ബ​ഷീ​ർ സ​അ​ദി, ജ​ന. സെ​ക്ര​ട്ട​റി ല​ത്തീ​ഫ് കാ​ക്ക​വ​യ​ൽ, സി.​എം. നൗ​ഷാ​ദ്, ന​സീ​ർ കോ​ട്ട​ത്ത​റ, ശ​മീ​ർ തോ​മാ​ട്ടു​ചാ​ൽ, ഡോ. ​ഇ​ർ​ശാ​ദ്, ഫ​ള്ലു​ൽ ആ​ബി​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് രോ​സ​നെ യാ​ത്ര​യാ​ക്കി.

Tags:    
News Summary - To Bihar for Mother's Post-Death Actions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.