മേ​ലെ അ​ര​പ്പ​റ്റ​യി​ലെ കു​ന്നും​പു​റ​ത്ത് ശി​വ​ദാ​സ​ന്റെ വ​ള​ർ​ത്തു​നാ​യ്ക്ക​ളെ പു​ലി ക​ടി​ച്ചു​കൊ​ന്ന നി​ല​യി​ൽ

ര​ണ്ട് വ​ള​ർ​ത്തു​നാ​യ്ക്ക​ളെ രാ​ത്രി പു​ലി ക​ടി​ച്ചു​കൊ​ന്നു; മേ​ലെ അ​ര​പ്പ​റ്റ​യി​ലെ കു​ടും​ബ​ങ്ങ​ൾ ഭീതിയിൽ

മേ​പ്പാ​ടി: മേ​ലെ അ​ര​പ്പ​റ്റ​യി​ൽ ഒ​രു വീ​ട്ടി​ലെ ര​ണ്ട് വ​ള​ർ​ത്തു​നാ​യ്ക്ക​ളെ ബു​ധ​നാ​ഴ്ച രാ​ത്രി പു​ലി ക​ടി​ച്ചു​കൊ​ന്നു. മേ​ലെ അ​ര​പ്പ​റ്റ കു​ന്നും​പു​റ​ത്ത് ശി​വ​ദാ​സ​ന്റെ വ​ള​ർ​ത്തു​നാ​യ്ക്ക​ളെ​യാ​ണ് പു​ലി കൊ​ന്ന​ത്. വീ​ട്ടു​മു​റ്റ​ത്ത് ര​ണ്ടി​ട​ത്താ​യി കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ്ക്ക​ളെ​യാ​ണ് പു​ലി ക​ടി​ച്ചു​കൊ​ന്ന​ത്.

സ​മീ​പ​ത്തെ വീ​ടു​ക​ളി​ലു​ള്ള പ​ല വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ പു​ലി​ക​ൾ ആ​ക്ര​മി​ച്ച് കൊ​ന്നി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഒ​ന്നി​ൽ കൂ​ടു​ത​ൽ പു​ലി​ക​ൾ പ്ര​ദേ​ശ​ത്ത് വി​ല​സു​ന്നു​ണ്ടെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. രാ​ത്രി പു​റ​ത്തി​റ​ങ്ങാ​ൻ ജ​നം ഭ​യ​പ്പെ​ടു​ക​യാ​ണ്.

പു​ലി​ക​ളെ കൂ​ടു​വെ​ച്ച് പി​ടി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.


Tags:    
News Summary - Two dogs killed by tiger at mele arappatta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.