മേപ്പാടി: പരാജയപ്പെട്ട ഇരുപതാം വാർഡ് എൽ.ഡി.എഫ് വനിത സ്ഥാനാർഥിയും മുൻ പഞ്ചായത്ത് ഭരണസമിതിയംഗവുമായ പ്രതീജ പ്രദീപിെൻറ 46 കാപ്പിക്കാട് വീടിന് രാത്രി കല്ലെറിഞ്ഞതായി പരാതി. കല്ലേറിൽ ജനൽചില്ലുകൾ തകർന്നു. വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയാഹ്ലാദ പ്രകടനം രാത്രി പ്രദേശത്ത് നടന്നിരുന്നു.
പ്രകടനം അവസാനിച്ച ശേഷം രാത്രി 9.30ഓടെയാണ് ആളില്ലാത്ത വീടിനു നേരെ കല്ലേറ് നടന്നത്. സംഭവം നടന്നയുടൻ വീടിനു എതിർവശത്തെ കാപ്പിത്തോട്ടത്തിലൂടെ ഒരാൾ ഓടിമറയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തിരച്ചിൽ നടത്തി. ഒരാളെ സംശയകരമായ സാഹചര്യത്തിൽ കാപ്പിത്തോട്ടത്തിൽനിന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചു. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.