Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightഉ​രു​ൾ ദു​ര​ന്തം;764...

ഉ​രു​ൾ ദു​ര​ന്തം;764 കു​ടും​ബ​ങ്ങ​ള്‍ക്ക് സ​ഹാ​യ​ധ​നം കൈ​മാ​റി സ​മ​സ്ത

text_fields
bookmark_border
samasta
cancel
camera_alt

മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള സ​മ​സ്ത​യു​ടെ ധ​ന​സ​ഹാ​യ വി​ത​ര​ണ ച​ട​ങ്ങ് പ്ര​സി​ഡ​ന്റ്

മു​ഹ​മ്മ​ദ് ജി​ഫ്‍രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മേ​പ്പാ​ടി: മു​ണ്ട​ക്കൈ, ചൂ​ര​ല്‍മ​ല ഉ​രു​ൾ ദു​ര​ന്ത​ത്തി​നി​ര​യാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ. ദു​ര​ന്ത​ത്തി​ല്‍ സ​ര്‍വ​വും ന​ഷ്ട​പ്പെ​ട്ട 764 കു​ടും​ബ​ങ്ങ​ള്‍ക്ക് ധ​ന​സ​ഹാ​യ​മാ​യി 10,000 രൂ​പ വീ​തം ന​ല്‍കി. തി​ങ്ക​ളാ​ഴ്ച മേ​പ്പാ​ടി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് സ​മ​സ്ത പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ജി​ഫ്‍രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റു പേ​ര്‍ക്ക് അ​ദ്ദേ​ഹം വേ​ദി​യി​ല്‍ ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി.ഒ​രു ദു​ര​ന്ത​മു​ണ്ടാ​കു​മ്പോ​ള്‍ അ​തി​ലു​ള്‍പ്പെ​ട്ട​വ​രെ എ​ല്ലാ രീ​തി​യി​ലും സ​ഹാ​യി​ക്കു​ക എ​ന്ന​ത് സ​മൂ​ഹ​ത്തി​ന്റെ ക​ട​മ​യാ​ണ്. അ​ത് നി​ർ​വ​ഹി​ക്കു​ക​യാ​ണ് സ​മ​സ്ത ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദു​ര​ന്ത​ത്തി​ല്‍ അ​ക​പ്പെ​ട്ട മു​ഴു​വ​ന്‍ പേ​രു​ടെ​യും കൈ​പി​ടി​ച്ചെ​ങ്കി​ലേ ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​നാ​കൂ. സ്ര​ഷ്ടാ​വി​ന്റെ പ​രീ​ക്ഷ​ണ​ങ്ങ​ളെ ത​ര​ണം ചെ​യ്ത​വ​ര്‍ മാ​ത്ര​മേ വി​ജ​യി​ക്കു​ക​യു​ള്ളൂ. ഈ ​ഒ​രു പ​രീ​ക്ഷ​ണ​ത്തി​ല്‍നി​ന്ന് ക​ര​ക​യ​റാ​ന്‍ ന​മു​ക്കാ​വ​ണം. ദു​ര​ന്തം നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രെ അ​ട​ക്കം ക​വ​ര്‍ന്നു. നി​ങ്ങ​ളു​ടെ സ​മ്പ​ത്തും കൊ​ണ്ടു​പോ​യി. എ​ങ്കി​ലും ജീ​വി​ത​ത്തി​ലേ​ക്ക് പ​തി​യെ തി​രി​ച്ചു​വ​രു​ന്ന​വ​ർ​ക്ക് എ​ല്ലാ​ത​ര​ത്തി​ലും പി​ന്തു​ണ​യു​മാ​യി സ​മ​സ്ത കൂ​ടെ​യു​ണ്ടാ​വും. മ​നു​ഷ്യ​ര്‍ക്ക് ന​ന്മ ചെ​യ്യു​ക​യെ​ന്ന​താ​ണ് സ​മ​സ്ത​യു​ടെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദു​ര​ന്ത​സ​മ​യ​ത്ത് സ​ര്‍വ​രെ​യും ചേ​ര്‍ത്തു​പി​ടി​ച്ച മേ​പ്പാ​ടി മ​ഹ​ല്ലി​ന് സ​മ​സ്ത കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​ര​വും ത​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. സ​മ​സ്ത ട്ര​ഷ​റ​ര്‍ കൊ​യ്യോ​ട് പി.​പി. ഉ​മ​ര്‍ മു​സ്‍ലി​യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹാ​യ പ​ദ്ധ​തി ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ എം.​ടി. അ​ബ്ദു​ല്ല മു​സ്‍ലി​യാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ, സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം കെ.​ടി. ഹം​സ മു​സ്‍ലി​യാ​ര്‍, സ​മ​സ്ത വ​യ​നാ​ട് ദു​ര​ന്ത സ​ഹാ​യ പ​ദ്ധ​തി ക​ണ്‍വീ​ന​ര്‍ എം.​സി. മാ​യി​ന്‍ ഹാ​ജി, സെ​ക്ര​ട്ട​റി ഡോ. ​എ​ന്‍.​എ.​എം. അ​ബ്ദു​ല്‍ ഖാ​ദി​ര്‍, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തം​ഗം ഹാ​രി​സ്, ഹാ​രി​സ് ബാ​ഖ​വി ക​മ്പ​ള​ക്കാ​ട്, മു​ഹി​യു​ദ്ദീ​ന്‍കു​ട്ടി യ​മാ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​ങ്ങ​ളാ​യ വി. ​മൂ​സ​ക്കോ​യ മു​സ്‍ലി​യാ​ര്‍, വാ​ക്കോ​ട് മൊ​യ്തീ​ന്‍കു​ട്ടി മു​സ്‍ലി​യാ​ര്‍, വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് അം​ഗ​ങ്ങ​ളാ​യ ഇ. ​മൊ​യ്തീ​ന്‍ ഫൈ​സി പു​ത്ത​ന​ഴി, എം. ​അ​ബ്ദു​റ​ഹ്മാ​ന്‍ മു​സ്‍ലി​യാ​ര്‍ കു​ട​ക്, സ​മ​സ്ത ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് കാ​ഞ്ഞാ​യി മ​മ്മു​ട്ടി മു​സ്‍ലി​യാ​ര്‍, സെ​ക്ര​ട്ട​റി എ​സ്. മു​ഹ​മ്മ​ദ് ദാ​രി​മി, എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം ഫൈ​സി പേ​രാ​ല്‍, ജി​ല്ല വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് കെ. ​മു​ഹ​മ്മ​ദ് കു​ട്ടി ഹ​സ​നി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ. നാ​സ​ര്‍ മൗ​ല​വി, മേ​പ്പാ​ടി മ​ഹ​ല്ല് ഖ​തീ​ബ് മു​സ്ത​ഫ​ല്‍ ഫൈ​സി, സെ​ക്ര​ട്ട​റി അ​ലി മാ​സ്റ്റ​ര്‍, ടി. ​ഹം​സ, മു​ജീ​ബ് ഫൈ​സി, ല​ത്തീ​ഫ് വാ​ഫി, റി​യാ​സ് ഫൈ​സി പാ​പ്ല​ശ്ശേ​രി, അ​ബ്ബാ​സ് വാ​ഫി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. സ​മ​സ്ത വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് മാ​നേ​ജ​ര്‍ കെ. ​മോ​യി​ന്‍കു​ട്ടി മാ​സ്റ്റ​ര്‍ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideSamasta
News Summary - wayanad landslide-samasta
Next Story